ഇംഗ്ലണ്ടിന്റെ ബാറ്റിങും പാളുന്നു

ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിംഗ് തകരുന്നു. ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോൾ 142-7 എന്ന നിലയിലാണ്. 27 റൺസുമായി ക്യാപ്റ്റൻ സ്റ്റോക്സ് ആണ് ക്രീസിൽ ഉള്ളത്. ഇപ്പോഴും ഇംഗ്ലണ്ട് ഓസ്ട്രേലിയക്ക് 121 റൺസ് പിറകിലാണ്. ഓസ്ട്രേലിയക്ക് വേണ്ടി കമ്മിൻസ് നാലു വിക്കറ്റും സ്റ്റാർ 2 വിക്കറ്റും മാർഷ് ഒരു വിക്കറ്റും നേടി.

19 റൺസ് എടുത്ത റൂട്, 12 റൺസ് എടുത്ത ബെയർസ്റ്റോ, 21 റൺസ് എടുത്ത മൊയീൻ അലി, 10 റൺസ് എടുത്ത വോക്സ് എന്നിവർ ഇന്ന് കൂടാരം കയറി. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ് ലീഡ് നേടും എന്നാണ് കളിയുടെ ഗതി നൽകുന്ന സൂചന. ഇന്നലെ ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടിയിരുന്നു.

ആഷസ് മൂന്നാം ടെസ്റ്റ്; ആദ്യ ദിവസം വീണത് 13 വിക്കറ്റുകൾ

മൂന്നാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 68-3 എന്ന നിലയിൽ. ഇപ്പോൾ അവർ ഓസ്ട്രേലിയക്ക് 195 റൺസ് പിറകിലാണ്. 33 റൺസ് എടുത്ത സാക് ക്രോലി, 2 റൺ മാത്രം എടുത്ത ഡക്കറ്റ്, 3 റൺ എടുത്ത ഹാരി ബ്രൂക് എന്നിവരുടെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 19 റൺസ് എടുത്ത് റൂട്ടും 1 റൺ എടുത്ത് ബെയർസ്റ്റോയും ആണ് ക്രീസിൽ ഉള്ളത്. കമ്മിൻസ് ഓസ്ട്രേലിയക്ക് ആയി രണ്ട് വിക്കറ്റും മാർഷ് ഒരു വിക്കറ്റും വീഴ്ത്തി.

ഓസ്ട്രേലിയ നേരത്തെ മൂന്നാം സെഷനിന്റെ തുടക്കത്തിൽ തകർന്നടിഞ്ഞിരുന്നു. അവർ 263 റൺസിന് ആണ് ഓളൗട്ട് ആയത്. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ അവർ 240/5 എന്ന നിലയിൽ ആയിരുന്ന ഓസ്ട്രേലിയ ചായക്ക് ശേഷം 23 റൺസുകൾ ചേർക്കുന്നതിനിടയിൽ ഓളൗട്ട് ആയി. സ്റ്റാർക്ക്, കമ്മിൻസ്, കാരി, മർഫി എന്നിവരെ പെട്ടെന്ന് തന്നെ കൂടാരത്തിലേക്ക് മടക്കി മാർക് വൂഡും, 39 റൺസ് എടുത്ത ഹെഡിനെ പവലനിയിലേക്ക് മടക്കി അയച്ച വോക്സും ആണ് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തത്.

മാർക് വൂഡ് അഞ്ച് വിക്കറ്റ് എടുത്തപ്പോൾ വോക്സ് മൂന്നും ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ന് ആദ്യ സെഷനിൽ തുടക്കത്തിൽ അവർ 85-4 എന്ന നിലയിൽ ആയിരുന്നു ഓസ്ട്രേലിയ. അവിടെ നിന്ന് ട്രാവിസ് ഹെഡും മികച്ച മാർഷും ചേർന്നാണ് ഓസ്ട്രേലിയയെ കരകയറ്റിയത്.

118 പന്തിൽ നിന്ന് 118 എടുത്ത മികച്ച മാർഷ് തന്നെയാണ് ഓസ്ട്രേലിയയുടെ പൊരുതൽ മുന്നിൽ നിന്ന് നയിച്ചത്. 4 സിക്സുകൾ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ചായക്ക് പിരിയുന്നതിന് തൊട്ടു മുന്നെയാണ് മാർഷ് പുറത്തായത്.

ഇന്ന് ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ബൗളർമാർ അവരുടെ പദ്ധതികൾ ഉജ്ജ്വലമായാണ് തുടക്കത്തിൽ നടപ്പിലാക്കി, സ്റ്റുവർട്ട് ബ്രോഡ് രണ്ട് നിർണായക വിക്കറ്റുകൾ നേടി. ഡേവിഡ് വാർണറും (4) സ്റ്റീവ് സ്മിത്തും (22) ആണ് ബ്രോഡിന് മുന്നിൽ വീണത്.

ഉസ്മാൻ ഖവാജ 13 റൺസ് എടുത്ത് നിൽക്കെ വുഡിന്റെ പന്തിൽ ബൗൾഡ് ആയി. മർനസ് ലബുഷാഗ്‌നെ 21 റൺസ് എടുത്ത് നിൽക്കെ വോക്സിനും വിക്കറ്റ് നൽകി. പരമ്പരയിൽ ഇപ്പോൾ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.

മാർക്ക് വൂഡ് ഫയർ!! ഓസ്ട്രേലിയ തകർന്നടിഞ്ഞു

മൂന്നാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ മൂന്നാം സെഷനിൽ ഓസ്ട്രേലിയ തകർന്നടിഞ്ഞു. അവർ 263 റൺസിന് ഓളൗട്ട് ആയി. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ അവർ 240/5 എന്ന നിലയിൽ ആയിരുന്ന ഓസ്ട്രേലിയ ചായക്ക് ശേഷം 23 റൺസുകൾ ചേർക്കുന്നതിനിടയിൽ ഓളൗട്ട് ആയി.സ്റ്റാർക്ക്, കമ്മിൻസ്, കാരി, മർഫി എന്നിവരെ പെട്ടെന്ന് തന്നെ കൂടാരത്തിലേക്ക് മടക്കി മാർക് വൂഡും, 39 റൺസ് എടുത്ത ഹെഡിനെ പവലനിയിലേക്ക് മടക്കി അയച്ച വോക്സും ആണ് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തത്.

മാർക് വൂഡ് അഞ്ച് വിക്കറ്റ് എടുത്തപ്പോൾ വോക്സ് മൂന്നും ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ന് ആദ്യ സെഷനിൽ തുടക്കത്തിൽ അവർ 85-4 എന്ന നിലയിൽ ആയിരുന്നു ഓസ്ട്രേലിയ. അവിടെ നിന്ന് ട്രാവിസ് ഹെഡും മികച്ച മാർഷും ചേർന്നാണ് ഓസ്ട്രേലിയയെ കരകയറ്റിയത്.

118 പന്തിൽ നിന്ന് 118 എടുത്ത മികച്ച മാർഷ് തന്നെയാണ് ഓസ്ട്രേലിയയുടെ പൊരുതൽ മുന്നിൽ നിന്ന് നയിച്ചത്. 4 സിക്സുകൾ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ചായക്ക് പിരിയുന്നതിന് തൊട്ടു മുന്നെയാണ് മാർഷ് പുറത്തായത്.

ഇന്ന് ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ബൗളർമാർ അവരുടെ പദ്ധതികൾ ഉജ്ജ്വലമായാണ് തുടക്കത്തിൽ നടപ്പിലാക്കി, സ്റ്റുവർട്ട് ബ്രോഡ് രണ്ട് നിർണായക വിക്കറ്റുകൾ നേടി. ഡേവിഡ് വാർണറും (4) സ്റ്റീവ് സ്മിത്തും (22) ആണ് ബ്രോഡിന് മുന്നിൽ വീണത്.

ഉസ്മാൻ ഖവാജ 13 റൺസ് എടുത്ത് നിൽക്കെ വുഡിന്റെ പന്തിൽ ബൗൾഡ് ആയി. മർനസ് ലബുഷാഗ്‌നെ 21 റൺസ് എടുത്ത് നിൽക്കെ വോക്സിനും വിക്കറ്റ് നൽകി. പരമ്പരയിൽ ഇപ്പോൾ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.

ആഷസ് മൂന്നാം ടെസ്റ്റ്, ആദ്യ സെഷനിൽ ഓസ്ട്രേലിയക്ക് 4 വിക്കറ്റ് നഷ്ടം

മൂന്നാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം തുടക്കത്തിൽ ഇംഗ്ലണ്ട് മേൽക്കൈ നേടി. ഓസ്‌ട്രേലിയയെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 91/4 എന്ന നിലയിൽ ആക്കാൻ ഇംഗ്ലണ്ടിനായി. ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ബൗളർമാർ അവരുടെ പദ്ധതികൾ ഉജ്ജ്വലമായി നടപ്പിലാക്കി, സ്റ്റുവർട്ട് ബ്രോഡ് രണ്ട് നിർണായക വിക്കറ്റുകൾ നേടി. ഡേവിഡ് വാർണറും (4) സ്റ്റീവ് സ്മിത്തും (22) ആണ് ബ്രോഡിന് മുന്നിൽ വീണത്.

ഉസ്മാൻ ഖവാജ 13 റൺസ് എടുത്ത് നിൽക്കെ വുഡിന്റെ പന്തിൽ ബൗൾഡ് ആയി. മർനസ് ലബുഷാഗ്‌നെ 21 റൺസ് എടുത്ത് നിൽക്കെ വോക്സിനും വിക്കറ്റ് നൽകി. ഇപ്പോൾ 10 റൺസുമായി ട്രാവിസ് ഹെഡും 5 റൺസുമായി മാർഷുമായി ക്രീസിൽ ഉള്ളത്. പരമ്പരയിൽ ഇപ്പോൾ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.

നഥാൻ ലിയോൺ ആഷസ് പരമ്പരയിൽ നിന്ന് പുറത്ത്

ഓസ്‌ട്രേലിയയ്‌ക്കൊപ്പം ആഷസ് പരമ്പരയിലെ ബാക്കി മത്സരങ്ങൾക്ക് നഥാൻ ലിയോൺ ഉണ്ടാകില്ല. പരിക്കേറ്റ താരത്തെ ആഷസ് സ്ക്വാഡിൽ നിന്ന് ഓസ്ട്രേലിയ റിലീസ് ചെയ്തു. ഇനി ടോഡ് മർഫി ആകും അവരുടെ സ്പിൻ അറ്റാക്ക് ഏറ്റെടുക്കുക. ലോർഡ്‌സിൽ രണ്ടാം ദിനം ഫീൽഡിങ്ങിനിടെ ആയിരുന്നു ലിയോണ് പരിക്കേറ്റത്.

റിസർവ് ബാറ്റർ മാത്യു റെൻഷോയും ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് പുറത്തായി. പുതുക്കിയ 16 കളിക്കാരുടെ ടീമിൽ പകരക്കാരെ ഉൾപ്പെടുത്തിയിട്ടില്ല. എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിന് ശേഷം പെർത്തിലെ വീട്ടിലേക്ക് മടങ്ങിയ ജോഷ് ഇംഗ്ലിസിന് കവർ ആയി ക്വീൻസ്ലാൻഡ് വിക്കറ്റ് കീപ്പർ ജിമ്മി പിയേഴ്സൺ ടീമിനൊപ്പമുണ്ട്.

Australia squad for third Test: Pat Cummins (c), Scott Boland, Alex Carey (wk), Cameron Green, Marcus Harris, Josh Hazlewood, Travis Head, Josh Inglis (wk), Usman Khawaja, Marnus Labuschagne, Mitch Marsh, Todd Murphy, Michael Neser, Jimmy Peirson (wk), Steve Smith (vc), Mitchell Starc, David Warner

മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് രണ്ട് താരങ്ങളെ ഇംഗ്ലണ്ട് ഒഴിവാക്കി

ജൂലൈ 6 വ്യാഴാഴ്ച മുതൽ ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ നടക്കുന്ന മൂന്നാം ആഷസ് ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ലോർഡ്‌സ്, എഡ്‌ബാസ്റ്റൺ ടെസ്റ്റുകൾക്കുള്ള ടീമിൽ ഉണ്ടായിരുന്നിട്ടും കളി ലഭിക്കാതിരുന്ന ഫാസ്റ്റ് ബൗളർ മാത്യു പോട്ട്‌സിനെ ആതിഥേയർ ഒഴിവാക്കി.

പരിക്കേറ്റ മൊയീൻ അലിക്ക് പകരം കൊണ്ടുവന്ന രെഹാൻ അഹമ്മദിനെയും സ്ക്വാഡിൽ നിന്ന് ഒഴിവാക്കി. ഇതോടെ ഇംഗ്ലണ്ടിന് ജോ റൂട്ട് മാത്രമായി സ്ക്വാഡിലെ സ്പിൻ ബൗളിംഗ് ഓപ്ഷൻ.

England squad for third Ashes Tests
Ben Stokes (captain), James Anderson, Jonny Bairstow, Stuart Broad, Harry Brook, Zak Crawley, Ben Duckett, Dan Lawrence, Moeen Ali, Ollie Pope, Ollie Robinson, Joe Root, Josh Tongue, Chris Woakes, Mark Wood

ഇന്ത്യ കളിക്കുമ്പോൾ മാത്രമാണോ സ്പിരിറ്റ് ഓഫ് ഗെയിം ബാധകം എന്ന് ഗംഭീർ

ഞായറാഴ്ച ലോർഡ്സിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ആഷസ് ടെസ്റ്റിനിടെ ജോണി ബെയർസ്റ്റോയുടെ വിവാദ റണ്ണൗട്ടിനെ കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ഗൗതം ഗംഭീർ പ്രതികരിച്ചു. ഇന്ത്യയെ സ്പിരിറ്റ് ഓഫ് ഗെയിം പറഞ്ഞു പലപ്പോഴും വിമർശിക്കുന്നവർക്ക് ഇപ്പോൾ സ്പിരിറ്റ് ഓഫ് ഗെയിം പ്രശ്നമേ അല്ലേ എന്ന് ഗംഭീർ ചോദിച്ചു. ബെയർസ്റ്റോയുടെ റണ്ണൗട്ട് വലിയ വിവാദമായി മാറിയിരുന്നു‌.

“ഹേ സ്ലെഡ്ജർമാരേ.. ക്രിക്കറ്റിലെ സ്പിരിറ്റ് ഓഫ് ഗെയിം നിങ്ങൾക്ക് ബാധകമാണോ അതോ ഇന്ത്യക്കാർക്ക് മാത്രമാണോ?,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഓസ്ട്രേലിയയുടെ ഇന്നലെത്തെ വിജയത്തിൽ ബെയർസ്റ്റോയുടെ വിക്കറ്റ് ഏറെ പ്രധാനമുള്ളതായിരുന്നു‌.

ലോർഡ്‌സിലെ രണ്ടാം ആഷസ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷനിൽ ആയിരുന്നു വിവാദമായ ഔട്ട് ഉണ്ടായത്. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയുടെ ബെയർസ്റ്റോ റണ്ണൗട്ടാക്കുക അയിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിന്റെ 52-ാം ഓവറിനിടെയാണ് സംഭവം നടന്നത്.

പന്ത് ലീവ് ചെയ്ത ബെയർസ്റ്റോ പന്ത് ഡെഡ് ആയി എന്ന നിഗമനത്തിൽ ക്രീസിന് പുറത്തേക്ക് നടക്കുക ആയിരുന്നു‌. ഈ സമയത്ത് കാരി ബെയർസ്റ്റോയെ റൺ ഔട്ട് ആക്കുക ആയിരുന്നു. ഈ വിക്കറ്റ് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയുമായി

സ്റ്റോക്സ് കില്ലാടി തന്നെ!! പ്രശംസ ചൊരിഞ്ഞ് വിരാട് കോഹ്ലി

ലോർഡ്‌സിൽ ബെൻ സ്റ്റോക്സ് കാഴ്ചവെച്ച പോരാട്ടത്തെ പ്രശംസിച്ച് വിരാട് കോഹ്ലി. താൻ കളിച്ചതിൽ വച്ച് ഏറ്റവും മത്സരബുദ്ധിയുള്ള കളിക്കാരൻ ആണ് സ്റ്റോക്സ് എന്ന് കോഹ്ലി വിശേഷിപ്പിച്ചു. ഓസ്‌ട്രേലിയ ഇന്ന് 43 റൺസിന് ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു‌. എങ്കിലും സ്റ്റോക്‌സ് 155 റൺസുമായി ഗംഭീര പോരാട്ടം കാഴ്ചവെച്ചു.

214 പന്തിൽ ഒമ്പത് ബൗണ്ടറികളും സിക്‌സും സഹിതം 155 റൺസാണ് സ്റ്റോക്‌സ് നേടിയത്. “ഞാൻ ബെൻ സ്റ്റോക്‌സിനെ ഞാൻ കളിച്ചതിൽ വെച്ച് ഏറ്റവും മത്സരബുദ്ധിയുള്ള കളിക്കാരൻ എന്ന് വിളിക്കുന്നത് തമാശ പറഞ്ഞതായിരുന്നില്ല എന്ന് കോഹ്ലി പറഞ്ഞു. മികച്ച നിലവാരത്തിലുള്ള ഇന്നിംഗ്‌സ് ആയിരുന്നു സ്റ്റോക്സ് കാഴ്ചവെച്ചത്‌. കോഹ്ലി പറഞ്ഞു. ഓസ്‌ട്രേലിയ ഇപ്പോൾ വളരെ മികച്ച ഫോമിലാണ് എന്നും ഇപ്പോൾ അവരെ മറികടക്കുക എളുപ്പമല്ല എന്നും കോഹ്‌ലി ട്വിറ്ററിൽ കുറിച്ചു

“ഇത്തരത്തിൽ ഒരു കളിയും തനിക്ക് ജയിക്കണ്ട” – ഓസ്ട്രേലിയൻ രീതിയെ വിമർശിച്ച് സ്റ്റോക്സ്

ഇന്ന് ഓസ്ട്രേലിയ ജോണി ബെയർസ്റ്റോയെ പിറത്താക്കിയ രീതിയെ വിമർശിച്ച് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇത് സ്പിരിറ്റ് ഓഫ് ഗെയിമിന് ചേർന്നതല്ല എന്നും ഇത്തരത്തിൽ ഒരു മത്സരവും തനിക്ക് ജയിക്കണ്ട എന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

ലോർഡ്‌സിലെ രണ്ടാം ആഷസ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷനിക് ആയിരുന്നു വിവാദമായ ഔട്ട് ഉണ്ടായത്. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയുടെ ബെയർസ്റ്റോ റണ്ണൗട്ടാക്കുക അയിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിന്റെ 52-ാം ഓവറിനിടെയാണ് സംഭവം നടന്നത്.

പന്ത് ലീവ് ചെയ്ത ബെയർസ്റ്റോ പന്ത് ഡെഡ് ആയി എന്ന നിഗമനത്തിൽ ക്രീസിന് പുറത്തേക്ക് നടക്കുക ആയിരുന്നു‌. ഈ സമയത്ത് കാരി ബെയർസ്റ്റോയെ റൺ ഔട്ട് ആക്കുക ആയിരുന്നു. ഈ വിക്കറ്റ് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയുമായി. താൻ അത്തരത്തിൽ ഒരു കളി ജയിക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും സ്റ്റോക്സ് മത്സര ശേഷം പറഞ്ഞു.

“അത്ഔട്ടാണെന്ന വസ്തുത ഞാൻ തർക്കിക്കുന്നില്ല. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ഇത് മാച്ച് വിന്നിംഗ് നിമിഷമായിരുന്നു. എന്നാൽ ആ രീതിയിൽ ഒരു ഗെയിം ജയിക്കണമോ? എന്റെ ഉത്തരം ഇല്ല എന്നതാണ്. നമ്മൾ മുന്നോട്ട് പോകേണ്ടതുണ്ട്,” സ്റ്റോക്സ് പറഞ്ഞു. താൻ ആയിരുന്നു എങ്കിൽ ആ അപ്പീൽ പിൻവലിക്കുമായിരുന്നു എന്നും സ്റ്റോക്സ് പറഞ്ഞു.

പരമ്പരയിൽ 0-2ന് പിന്നിലായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും മൂന്നാം ടെസ്റ്റിൽ ജൂലൈ 6ന് ലീഡ്‌സിൽ ഏറ്റുമുട്ടും.

സ്റ്റോക്സിനു പിന്നാലെ ഇംഗ്ലണ്ട് വീണു, ആഷസിലെ രണ്ടാം ടെസ്റ്റും ഓസ്ട്രേലിയക്ക് സ്വന്തം

രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തി. ആവേശകരമായ അവസാന ദിവസം വലിയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 43 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ട് 327 റൺസിന് പുറത്തായി. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 325 റൺസിനും ഓളൗട്ട് ആയിരുന്നു. ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്സിൽ 416 റൺസും രണ്ടാം ഇന്നിംഗ്സിൽ 279 റൺസുമാണ് എടുത്തത്. ഈ വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 2-0ന് മുന്നിൽ എത്തി.

ഇന്ന് 114/4 എന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ട് കളി പുനരാരംഭിച്ചത്. 83 റൺസ് എടുത്ത ഡക്കറ്റിനെയും 10 റൺസ് എടുത്ത ബെയർസ്റ്റോയെയും ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് നഷ്ടമായി. ബെയർസ്റ്റോ വിവാദ രീതിയിൽ ആയിരുന്നു പുറത്തായത്. ഇതിനു പിന്നാലെയാണ് സ്റ്റോക്സ് ആക്രമിച്ചു കളിക്കാൻ തുടങ്ങിയത്‌.

ലഞ്ചിനു മുന്നെ കാമറൂൺ ഗ്രീനിന്റെ ഒരു ഓവറിൽ 3 സിക്സ് അടക്കം 26 റൺസ് സ്റ്റോക്സ് അടിച്ചു കൂട്ടി. ഇന്ന് ലഞ്ചിന് പിരിയുമ്പോൾ വിജയിക്കാൻ ഇംഗ്ലണ്ടിന് 128 റൺസ് കൂടെയായിരുന്നു വേണ്ടത്. ഓസ്ട്രേലിയക്ക് വിജയിക്കാൻ 4 വിക്കറ്റും. സ്റ്റോക്സ് ലഞ്ച് കഴിഞ്ഞു അറ്റാക്ക് തുടർന്നു. സ്കോർ 301ൽ നിൽക്കെ സ്റ്റോക്സിന്റെ വിക്കറ്റ് നഷ്ടമായി. 155 റൺസ് എടുത്ത സ്റ്റോക്സിനെ ഹേസല്വുഡാണ് പുറത്താക്കിയത്.

214 പന്തിൽ നിന്നാണ് സ്റ്റോക്സ് 155 റൺസ് എടുത്തത്. 9 സിക്സും 9 ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. സ്റ്റോക്സ് പ്പോയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളും മങ്ങി. പിന്നാലെ 1 റൺ എടുത്ത ഒലി റോബിൻസൺ കമ്മിൻസിന്റെ പന്തിൽ പുറത്തായി. പിന്നാലെ 11 റൺസ് എടുത്ത ബ്രോഡിനെ ഹേസൽവുഡ് പുറത്താക്കി. അവസണ വിക്കറ്റിൽ ആൻഡേഴ്സണും ജോഷ് ടംഗും പിടിച്ചു നിന്നു എങ്കിലും 19 റൺസ് എടുത്ത ജോഷ് ടംഗിനെ സ്റ്റാർക് പുറത്താക്കിയതോടെ ഓസ്ട്രേലിയ ജയം പൂർത്തിയായി.

ഓസ്ട്രേലിയക്ക് ആയി കമ്മിൻസും ഹേസൽവുഡും സ്റ്റാർകും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ പന്ത് മുതൽ ഓസ്ട്രേലിയക്ക് മേൽ ആധിപത്യം നേടാൻ ആണ് ഞങ്ങൾ ശ്രമിച്ചത് എന്ന് ആൻഡേഴ്സൺ

എഡ്ജ്ബാസ്റ്റണിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഓസ്ട്രേലിയയോട് രണ്ട് വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ബൗളർ ആൻഡേഴ്സൺ എതിരാളികളെ പ്രശംസിച്ചു. തങ്ങൾക്ക് മുന്നിൽ അവർ ഏറെ മികച്ചവരായിരുന്നു എന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു. അഞ്ചാം ദിനം 27 പന്തും രണ്ട് വിക്കറ്റും ശേഷിക്കെ ഓസ്‌ട്രേലിയ 174 റൺസ് പിന്തുടർന്നു.

“ഞങ്ങൾ റിസ്ക് എടുക്കാൻ ധൈര്യപ്പെടുന്നു, എന്നാൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾക്ക് ഈ പ്രകടനത്തിൽ ശരിക്കും അഭിമാനിക്കാം. ആദ്യ പന്ത് മുതൽ ആധിപത്യം സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിച്ചു. എന്നാൽ ഓസ്‌ട്രേലിയ ഈ വിജയത്തിൽ ക്രെഡിറ്റ് അർഹിക്കുന്നു” ആൻഡേഴ്സൺ പറഞ്ഞു.

“നമുക്ക് മെച്ചപ്പെടുത്താൻ കഴിയുന്ന മേഖലകളുണ്ട്. ഞങ്ങളുടെ പ്രകടനത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട്. ഞങ്ങൾ അത് ഉൾക്കൊള്ളാൻ അനുവദിക്കും, നിരാശയിൽ നിന്ന് കരകയറുകയും പോസിറ്റീവുകൾ നോക്കുകയും ചെയ്യും,” ആൻഡേഴ്സൺ കൂട്ടിച്ചേർത്തു

“അഞ്ചു ദിവസങ്ങളും മികച്ചതായിരുന്നു. കളി കണ്ട എല്ലാവർക്കും സന്തോഷത്തോടെ വീട്ടിലേക്ക് പോകാം. രണ്ട് ടീമിനും തങ്ങൾ മികച്ച ടെസ്റ്റ് മത്സരങ്ങളിലൊന്നിന്റെ ഭാഗമായി എന്ന് അഭിമാനത്തോടെ പറയാം”ആൻഡേഴ്സൺ പറഞ്ഞു.

സ്റ്റോക്സിന്റെ ക്യാപ്റ്റൻസി ഫലം കണ്ടു, ലീഡ് നേടാതെ ഓസ്ട്രേലിയ ഓളൗട്ട്

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 386 റൺസിന് അവസാനിച്ചു. മൂന്നാം ദിനം ലഞ്ചിനു പിരിയും മുമ്പ് തന്നെ ഓസ്ട്രേലിയക്ക് ഇന്ന് ശേഷിക്കുന്ന 5 വിക്കറ്റുകളും നഷ്ടമായി. ഇതോടെ ആദ്യ ഇന്നിംഗ്സ് ലീഡ് എന്ന സ്വപ്നം അവസാനിച്ചു. ഇംഗ്ലണ്ടിന്റെ 393 എന്ന ആദ്യ ഇന്നിംഗ്സ് സ്കോറിന് 7 റൺസ് പിറകിൽ ആണ് ഓസ്ട്രേലിയ ഓളൗട്ട് ആയത്.

ഇന്നലെ തന്നെ സെഞ്ച്വറി നേടിയ ഖവാജ ഇന്ന് 141 റൺസിൽ ഇരിക്കെ റോബിൻസന്റെ പന്തിൽ ബൗൾഡ് ആയി. 66 റൺസ് എടുത്ത അലക്സ് കാരി ആൻഡേഴ്സണു മുന്നിൽ കീഴടങ്ങി. 38 റൺസ് എടുത്ത കമ്മിൻസ്, 1 റൺ എടുത്ത ലിയോൺ, റൺ ഒന്നും എടുക്കാതെ ബോലണ്ട് എന്നിവരും പുറത്തായി.

ഇംഗ്ലണ്ടിനായി ബ്രോഡും റോബിൻസണും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. മൊയീൻ അലി 2 വിക്കറ്റും, ആൻഡേഴ്സൺ, സ്റ്റോക്സ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version