Picsart 24 09 04 07 38 29 725

പാരാലിമ്പിക്‌സ് ഹൈജമ്പിൽ ശരദ് കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും നേടി

പാരാലിമ്പിക്‌സ് 2024 ലെ പുരുഷന്മാരുടെ ഹൈജമ്പ് – T63 ഫൈനലിൽ ഇന്ത്യയുടെ ശരദ് കുമാർ 1.88 മീറ്റർ ചാടി, T42 വിഭാഗത്തിൽ പുതിയ പാരാലിമ്പിക് റെക്കോർഡ് സ്ഥാപിച്ച് വെള്ളി മെഡൽ ഉറപ്പിച്ചു. 1.85 മീറ്റർ ചാടി മാരിയപ്പൻ തങ്കവേൽ ഇക്കുറി വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1.94 മീറ്റർ ചാടി യു.എസ്.എയുടെ എസ്ര ഫ്രെച്ച് സ്വർണ്ണം നേടി.

ഹൈജമ്പിലെ മെഡലിസ്റ്റുകൾ

മൂന്നാമത്തെ ഇന്ത്യൻ മത്സരാർത്ഥിയായ ശൈലേഷ് കുമാർ വ്യക്തിഗത മികച്ച 1.85 മീറ്റർ റെക്കോർഡു ചെയ്‌തു, പക്ഷേ ക്ലിയറൻസുകളുടെ സമയം കാരണം മെഡൽ നഷ്ടമായി. മൂന്ന് ഇന്ത്യൻ അത്‌ലറ്റുകളും മികച്ച പ്രകടനം നടത്തി എങ്കിലും ഏറ്റവും തിളങ്ങിയത് ശരദായിരുന്നു. ഈ മെഡലുകൾ ഇന്ത്യയെ പാരീസ് പാരാലിമ്പിക്സിൽ 20 മെഡലുകളി എത്തിച്ചു.

Exit mobile version