Hockey

ഒളിമ്പിക് ചാമ്പ്യന്മാരായ നെതർലൻഡിനെ തകർത്ത് ഇന്ത്യൻ വനിതാ ഹോക്കി ടീം

എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കിയിൽ ഇന്ത്യ നെതർലന്റ്സിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് 2-2ന്റെ ആവേശകരമായ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, ഷൂട്ടൗട്ടിലൂടെയാണ് നിലവിലെ ഒളിമ്പിക് ചാമ്പ്യൻമാരും ലോക ഒന്നാം നമ്പർ ടീമുമായ നെതർലാൻഡിനെ ഇന്ത്യൻ വനിതാ ഹോക്കി ടീം തോൽപ്പിച്ചത്.

ആദ്യ പകുതിയിൽ 0-2ന് പിന്നിലായതിന് ശേഷം ഇന്ത്യ അതിശയകരമായ തിരിച്ചുവരവ് നടത്തി. ദീപിക (35′), ബൽജീത് കൗർ (43′) എന്നിവരുടെ ഗോളുകൾ മത്സരം സമനിലയിലാക്കി. ഷൂട്ടൗട്ടിൽ ദീപികയും മുംതാസ് ഖാനും ഇന്ത്യക്കായി വല കണ്ടെത്തിയപ്പോൾ വെറ്ററൻ ഗോൾകീപ്പർ സവിത പുനിയ നാല് നിർണായക സേവുകൾ നടത്തി വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ, എട്ട് മത്സരങ്ങളിൽ മൂന്നാം ജയം ഉറപ്പിച്ച്, ടൂർണമെൻ്റിൻ്റെ ഹോം ലെഗ് മികച്ച നിലയിൽ ഇന്ത്യ അവസാനിപ്പിച്ചു. നിലവിൽ 12 പോയിൻ്റുമായി എഫ്ഐഎച്ച് പ്രോ ലീഗ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടീം.

Exit mobile version