“ആരാധകരില്ലാത്ത ഫുട്ബോൾ താൽക്കാലിക പരിഹാരം മാത്രം”

ആരാധകരില്ലാതെ ഫുട്ബോൾ കളിക്കുന്നത് താൽക്കാലിക പരിഹാരം മാത്രമാണ് എന്ന് മുൻ ആഴ്സണൽ പരിശീലകൻ ആഴ്സെൻ വെങ്ങർ‌. ദീർഘകാലം ആരാധകർ ഇല്ലാതെ ഫുട്ബോളിന് അതിജീവിക്കാൻ ആകില്ല എന്ന് വെങ്ങർ പറഞ്ഞു. ഫുട്ബോളിന്റെ ആവേശവും ആരാധകർ ഇല്ലായെങ്കിൽ കുറയും എന്നും വെങ്ങർ പറഞ്ഞു. എന്നാൽ ഇപ്പോൾ സീസൺ പൂർത്തിയാക്കാൻ ഇതാണ് ഏറ്റവും അനുയോജ്യമായ തീരുമാനം. അദ്ദേഹം പറഞ്ഞു.

ഫ്രാൻസിൽ ഒക്കെ സീസൺ അവസാനിപ്പിച്ച രീതിയേക്കാൾ നല്ലതാണ് ഇതെന്നും വെങ്ങർ പറഞ്ഞു. ഫുട്ബോൾ അധികൃതർ വെറും സാമ്പത്തിക വശം മാത്രം നോക്കരുത് എന്നും ആരോഗ്യ രംഗം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും വെങ്ങർ പറഞ്ഞു.

Exit mobile version