Img 20251024 Wa0065

വിഷൻ 2031 കായിക വകുപ്പ് മുഖാമുഖം സംഘടിപ്പിച്ചു

മലപ്പുറം:വിഷൻ 2031 ൻ്റെ ഭാഗമായി
സംസ്ഥാന കായിക വകുപ്പ് നവംബർ 2, 3 തീയ്യതികളിൽ മലപ്പുറത്ത് നടത്തുന്ന സംസ്ഥാന തല സെമിനാറിൻ്റെ ഭാഗമായി
മുഖാമുഖം സംഘടിപ്പിച്ചു
മലപ്പുറം കലക്ട്രേക്റ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന മുഖാമുഖത്തിൽ
കായിക അസോസിയേഷനുകൾ ,കായികതാരങ്ങൾ
മാധ്യമപ്രവർത്തകർ
വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.


ചടങ്ങ് കായിക വകപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് അധ്യക്ഷനായി സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫറലി പദ്ധതി വിശദീകരിച്ചു.


എഡിഎം എൻ .എം മെഹറലി,
മുൻ ജില്ലാ പോലിസ് മേധാവി യു അബ്ദുൽ കരീം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി.ഹൃഷികേഷ് കുമാർ വൈസ് പ്രസിഡണ്ട് എം നാരായണൻ സംസ്ഥാന
സ്പോർട്‌സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എ. ശ്രീകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം രേണുക, എം.എസ്.പി. അസിസ്റ്റന്റ് കമാൻഡന്റ് പി.ഹബീബുറഹിമാൻ മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി വി.പി. നിസാർ,, സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോർഡിനേറ്റർ ശ്യാം പ്രസാദ്,
സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി വി.ആർ.അർജുൻ എന്നിവർ സംസാരിച്ചു.

Exit mobile version