വിക്ടർ ഒസിമെനെ സ്വന്തമാക്കാൻ പുതിയ വൻ ഓഫറുമായി അൽ ഹിലാൽ

നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഒസിമെനെ സൗദി ക്ലബ്ബിലേക്ക് കൊണ്ടുവരാൻ പുതിയ വമ്പൻ ഓഫർ സമർപ്പിക്കാൻ അൽ ഹിലാൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. അതേസമയം, ഒസിമെനെ നിലനിർത്താൻ ഗലാറ്റസറെയും ഇപ്പോഴും ശക്തമായി ശ്രമിക്കുന്നുണ്ട്.

താരത്തെ സ്വന്തമാക്കാൻ 75 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് മൂന്ന് ഗഡുക്കളായി അടയ്ക്കണമെന്നാണ് നാപ്പോളി ആവശ്യപ്പെടുന്നത്. നേരത്തെ ക്ലബ് ലോകകപ്പിനു മുമ്പ് ഒസിമനെ സൈൻ ചെയ്യാൻ അൽ ഹിലാൽ ശ്രമിച്ചിരുന്നു എങ്കിലും താരം ഹിലാലിന്റെ ഓഫർ നിരസിച്ചിരുന്നു.



Exit mobile version