Picsart 23 08 28 21 37 33 625

വെറാറ്റി ഖത്തറിലേക്ക് തന്നെ, ബിഡ് അൽ അറബിയിൽ നിന്ന് മാത്രം

പാരീസ് സെന്റ് ജെർമെയ്ൻ താരം മാർക്കോ വെറാറ്റി ഖത്തറിലേക്ക് അടുക്കുന്നു‌. ഖത്തർ ക്ലബായ അൽ അറബിയാണ് ഒരു ബിഡുമായി പി എസ് ജിയെ സമീപിച്ചിരിക്കുന്നത്‌. അൽ അറബി അല്ലാതെ വേറെ ബിഡ് ഒന്നും ഇതുവരെ വെറാറ്റിക്ക് ആയി പി എസ് ജിക്ക് ലഭിച്ചിട്ടില്ല. വേറെ ബിഡ് ഒന്നും വന്നില്ല എങ്കിൽ താരം ഖത്തറിലേക്ക് തന്നെ പോകും.

.

വെറാറ്റി പി എസ് ജി വിടാൻ ഒരുക്കമാണ്. നേരത്തെ വെറാറ്റിയും അൽ ഹിലാലുമായി കരാർ ധാരണായിൽ എത്തിയിരുന്നു. എന്നാൽ പി എസ് ജിയും അൽ ഹിലാലും തമ്മിൽ ഇപ്പോൾ ചർച്ചകൾ ഒന്നും നടക്കുന്നില്ല. പി എസ് ജിക്ക് ചോദിക്കുന്ന ട്രാൻസ്ഫർ ഫീ വലുതായത് കൊണ്ടാണ് ആ ചർച്ചകൾ എവിടെയും എത്താതിരുന്നത്‌.

വെറാറ്റി ഇപ്പോൾ പി എസ് ജിയുടെ സ്ക്വാഡിനൊപ്പം ഇല്ല. താരത്തെ വിൽക്കുക തന്നെയാണ് പി എസ് ജിയുടെ ഉദ്ദേശം. മിഡ്‌ഫീൽഡർ 11 വർഷമായി പി എസ് ജി ക്ലബ്ബിലുണ്ട്. എങ്കിലും അവസാന സീസണുകളിലെ വെറാറ്റിയുടെ പ്രകടനങ്ങളിൽ ക്ലബ് തൃപ്തരായിരുന്നില്ല. താരം വലിയ വേതനവും ക്ലബിൽ വാങ്ങുന്നുണ്ട്.

Exit mobile version