Picsart 23 08 08 17 03 08 275

വെറാറ്റിക്കായി 45 മില്യന്റെ ഓഫറുമായി അൽ ഹിലാൽ

പാരീസ് സെന്റ് ജെർമെയ്ൻ താരം മാർക്കോ വെറാറ്റിക്കായുള്ള അൽ ഹിലാൽ ക്ലബിന്റെ ശ്രമം തുടരുന്നു. വെറാറ്റിക്ക് ആയുള്ള ബിഡ് 45 മില്യൺ യൂറോ ആക്കി അൽ ഹിലാൽ ഉയർത്തിയിട്ടുണ്ട്‌. നേരത്തെ 30 മില്യന്റെ ബിഡ് അൽ ഹിലാൽ നിരസിച്ചിരുന്നു. സൗദി ക്ലബുമായി വെറാറ്റി കരാർ ധാരണയിൽ ആയിട്ടുണ്ട്. പി എസ് ജിയുമായി ഇനി ട്രാൻസ്ഫർ ഫീയിൽ ധാരണയിൽ ആയാൽ വെറാറ്റി സൗദിയിൽ എത്തും.

.

വർഷത്തിൽ 25 മില്യൺ യൂറോ അതായത് 220കോടി രൂപയ്ക്ക് മുകളിലാൺ വെറാറ്റിക്കായി അൽ ഹിലാൽ ഓഫർ ചെയ്യുന്ന വേതനം. യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും വെറാറ്റിയെ വിൽക്കാൻ ആയുരുന്നു പി എസ് ജിയുടെ പ്ലാൻ. ഇതാണ് താരവും സൗദി ഓഫർ പരിഗണിക്കാൻ കാരണം.

മിഡ്‌ഫീൽഡർ 11 വർഷമായി പി എസ് ജി ക്ലബ്ബിലുണ്ട്. എങ്കിലും അവസാന സീസണുകളിലെ വെറാറ്റിയുടെ പ്രകടനങ്ങളിൽ ക്ലബ് തൃപ്തരായിരുന്നില്ല. താരം വലിയ വേതനവും ക്ലബിൽ വാങ്ങുന്നുണ്ട്. വെറാറ്റിയെ പോലെ വലിയ വേതനം വാങ്ങുന്ന താരങ്ങളെ ഒഴിവാക്കാൻ ആണ് പി എസ് ജി ശ്രമിക്കുന്നത്. മുമ്പ് ആരാധകരുടെ പ്രിയ താരമായിരുന്ന വെറാട്ടി പക്ഷെ ഇപ്പോൾ ആരാധകരിൽ നിന്നും അകന്നു.

Exit mobile version