Picsart 23 08 18 17 07 50 616

സുമീത് പസ്സി ഇന്റർ കാശിയിലേക്ക്

ഈസ്റ്റ് ബംഗാൾ താരമായ സുമീത് പസ്സി ഇന്റർ കാശിയിലേക്ക് എത്തുമെന്ന് സൂചന. സുമീത് പസ്സി അവസാന ഒരു വർഷമായി ഈസ്റ്റ് ബംഗാളിനൊപ്പം ഉണ്ട്. കോൺസ്റ്റന്റൈൻ ക്ലബ് വിട്ടതോടെ പസ്സിയുടെ ഈസ്റ്റ് ബംഗാളിലെ സാധ്യതകളും അവസാനിച്ചിരുന്നു.

സുമീത് പസ്സി പഞ്ചാബ് എഫ് സിക്ക് ഒപ്പം ആയിരുന്നു അവസാനം ഐ ലീഗിൽ കളിച്ചത്. പഞ്ചാബിലും ഒരു സീസൺ മാത്രമെ പസ്സി കളിച്ചിരുന്നുള്ളൂ. മുമ്പ് താരം ജംഷദ്പൂരിനൊപ്പം ഉണ്ടായിരുന്നു.

28കാരനായ താരം മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസ്, ഡി എസ് കെ ശിവജിയൻസ്, സ്പോർടിങ് ഗോവ എന്നീ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്. ചണ്ഡിഗഡ് അക്കാദമിയുലൂടെ വളർന്നു വന്ന താരമാണ്.

Exit mobile version