Picsart 24 06 14 23 38 25 686

റഷ്യൻ ഗോൾ കീപ്പർ മാറ്റ്വി സഫോനോവിനെ പി എസ് ജി സ്വന്തമാക്കി

ഗോൾ കീപ്പർ മാറ്റ്വി സഫോനോവിനെ പി എസ് ജി സ്വന്തമാക്കി. 25 കാരനായ ഗോൾകീപ്പർ 2029 വരെയുള്ള കരാർ ക്ലബിൽ ഒപ്പുവെച്ചു. റഷ്യൻ ക്കബായ ക്രാസ്നോദറിൽ നിന്നാണ് താരം പാരീസിലേക്ക് എത്തുന്നത്. 1999 ഫെബ്രുവരി 25 ന് തെക്കൻ റഷ്യയിലെ സ്റ്റാവ്‌റോപോളിൽ ജനിച്ച സഫോനോവ്, എഫ്‌കെ ക്രാസ്‌നോദറിൻ്റെ യൂത്ത് ടീമുകളുടെ കളിക്കാരനായാണ് ഉയർന്നു വന്നത്.

2020 മുതൽ ക്രാസ്നോദർ ക്ലബിന്റെ നായകനാണ് സഫോനോവ്. തൻ്റെ ക്ലബിനായി 175 മത്സരങ്ങൾ കളിച്ച താരം 53 ക്ലീൻ ഷീറ്റുകളും നേടി. 2023-2024-ൽ, ക്രാസ്നോഡർ ൽരെഗുൽ എഫ്‌സി സെനിറ്റിന് ഒരു പോയിൻ്റ് പിന്നിലായി രണ്ടാം സ്ഥാനത്തെത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്. 20 മില്യണോളം നൽകിയാണ് പി എസ് ജി ഈ സൈനിംഗ് പൂർത്തിയാക്കിയത്‌

Exit mobile version