Picsart 23 08 23 10 36 30 088

അവസാനം ബയേണ് ഒരു ഗോൾ കീപ്പർ, ഡാനിയൽ പെരെറ്റ്‌സ് ജർമ്മൻ ചാമ്പ്യന്മാർക്ക് ഒപ്പം

ഗോൾകീപ്പർക്ക് ആയുള്ള ബയേണിന്റെ അന്വേഷണം പൂർത്തിയായി. ഇസ്രായേലി ഗോൾ കീപ്പർ ആയ ഡാനിയൽ പെരെറ്റ്‌സിന്റെ സൈനിംഗിനായി മക്കാബി ടെൽ അവീവുമായി ബയേൺ മ്യൂണിക്ക് കരാർ ഉറപ്പിച്ചതായി ഇറ്റാലിയൻ ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 5 മില്യൺ യൂറോയും ആഡ്-ഓണും ബയേൺ താരത്തെ സ്വന്തമാക്കാനായി നൽകും.

23-കാരൻ അടുത്ത ദിവസം തന്നെ മെഡിക്കൽ ടെസ്റ്റുകൾ പൂർത്തിയാക്കും. അഞ്ച് വർഷത്തെ കരാർ ബയേണിൽ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂയറിന്റെ പരിക്ക് കാരണം ഒരു പുതിയ ഗോൾ കീപ്പറെ തേടി നിരവധി ഗോൾ കീപ്പർമാരെ ബയേൺ സമീപിച്ചിരുന്നു..

കഴിഞ്ഞ സീസണിൽ ടെൽ അവീകുനായി 25 ക്ലീൻ ഷീറ്റുകൾ പെരെറ്റ്സ് സ്വന്തമാക്കിയിരുന്നു. 2023 ലെ അണ്ടർ-21 യൂറോയിൽ ഇസ്രായേലിനെ സെമിഫൈനലിലെത്താൻ അദ്ദേഹം സഹായിച്ചിരുന്നു. അടുത്ത ആഴ്ച നടക്കുന്ന ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരായ മത്സരത്തിൽ പെരെറ്റ്സ് മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

Exit mobile version