Picsart 24 08 26 16 34 55 888

മാറ്റ് ഹമ്മൽസ് റയൽ സോസിഡാഡിലേക്ക് എത്തുന്നു

ബൊറൂസിയ ഡോർട്ട്മുണ്ട് ഡിഫൻഡർ മാറ്റ്സ് ഹമ്മൽസ് റയൽ സോസിഡാഡിലേക്ക് എത്തുന്നു. സോസിഡാഡ് മുന്നിൽ വെച്ച് കരാർ ഹമ്മൽസ് സ്വീകരിക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഹമ്മൽ കഴിഞ്ഞ സീസൺ അവസാനം തന്നെ താൻ ഡോർട്മുണ്ട് വിടും എന്ന് അറിയിച്ചിരുന്നു.

മാറ്റ്സ് ഹമ്മൽസ് 2007/08 സീസൺ മുതൽ ബൊറൂസിയ ഡോർട്ട്മുണ്ടിനായി കളിക്കുന്നുണ്ട്. ഇടക്ക് മൂന്ന് സീസണുകളോളം ബയേണായും കളിച്ചിരുന്നു. .

500ഓളം മത്സരങ്ങളം താരം ബഡോർട്മുണ്ടിനായി കളിച്ചിട്ടുണ്ട്. BVB-യ്‌ക്കൊപ്പം 2011-ലും 2012-ലും ജർമ്മൻ ലീഗും 2012-ലും 2021-ലും DFB കപ്പും നേടി. 2014-ൽ ജർമ്മൻ ദേശീയ ടീമിനൊപ്പം ലോക കപ്പും 35കാരൻ ജയിച്ചിട്ടുണ്ട്.

Exit mobile version