Picsart 23 02 18 12 23 50 848

അർജന്റീനൻ ലോകകപ്പ് ഹീറോ മാക് അലിസറ്റർ ലിവർപൂളിലേക്ക് തന്നെ!!

അലക്‌സിസ് മാക് അലിസ്റ്റർ ലിവർപൂളിലേക്ക് തന്നെ. താരം ലിവർപൂളുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസൺ കഴിഞ്ഞാൽ ബ്രൈറ്റൺ ആവശ്യപ്പെടുന്ന തുക നൽകി ലിവർപൂൾ താരത്തെ സ്വന്തമാക്കും. ബ്രൈറ്റൺ താരത്തിനായി ഒരു നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ട് അത് നൽകാൻ ലിവർപൂൾ മാനേജ്മെന്റ് ഒരുക്കമാണ്.

നേരത്തെ തന്നെ ഇരുപത്തിനാലുകാരനു വേണ്ടി പ്രമുഖ ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. ലോക ജേതാക്കളായ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരത്തെ എത്തിക്കാൻ യുവന്റസിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും താല്പര്യം ഉണ്ടായിരുന്നു. 2025 വരെയുള്ള കരാർ ആണ് താരത്തിന് ബ്രൈറ്റണിൽ ബാക്കിയുള്ളത്. മികച്ച മധ്യനിരയുടെ അഭാവം മൂലം സീസണിൽ വളരെ ബുദ്ധിമുട്ടിയ ലിവർപൂൾ മകാലിസ്റ്ററിനൊപ്പം വേറെയും മധ്യനിര താരങ്ങളെ എത്തിക്കും. ചെൽസിയുടെ മേസൺ മൗണ്ടുമായും ലിവർപൂൾ ചർച്ചകൾ നടത്തുന്നുണ്ട്. നൽകുന്ന സൂചന.

Exit mobile version