Picsart 23 08 31 14 16 11 519

വൈനാൾഡം സൗദി അറേബ്യയിലേക്ക് എത്താൻ സാധ്യത

പാരീസ് സെന്റ് ജെർമെയ്‌ൻ താരം വൈനാൾഡം സൗദി അറേബ്യയിൽ എത്തും എന്ന് സൂചന. സ്റ്റീവൻ ജെറാഡ് പരിശീലകനായ അൽ ഇത്തിഫാഖ് ക്ലബാണ് താരത്തെ സ്വന്തമാക്കാൻ രംഗത്ത് ഉള്ളത്. വൈനാൾഡത്തെ പി എസ് ജി അവരുടെ സീനിയർ സ്ക്വാഡിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ് ഇപ്പോൾ. താരത്തിനോട് പുതിയ ക്ലബ് കണ്ടെത്താനും പറഞ്ഞിട്ടുണ്ട്.

31കാരനായ മിഡ്‌ഫീൽഡർ കഴിഞ്ഞ സീസണിൽ റോമയിൽ ലോണിൽ പോയിരുന്നു എങ്കിലും പരിക്ക് അവിടെ വലിയ തിരിച്ചടിയായി മാറി. അൽ ഇത്തിഫാഖ് വൈനാൾഡറ്റ്ഗ്തെ ഇപ്പോൾ സ്ഥിരകരാറിൽ വാങ്ങാൻ ആകും ശ്രമിക്കുക. മുൻ ലിവർപൂൾ താരമായ വൈനാൾഡത്തിന് അവിടെ പണ്ട് ഒപ്പം കളിച്ചിട്ടുള്ള ഹെൻഡേഴ്സൺ കൂട്ടായി ഉണ്ടാകും.

പി എസ് ജിയിൽ എത്തിയിട്ട് ആകെ 20ൽ താഴെ മത്സരങ്ങളിൽ മാത്രമെ താരം വൈനാൾഡം സ്റ്റാർട്ട് ചെയ്തിരുന്നുള്ളൂ. മുമ്പ് ലിവർപൂളിൽ അഞ്ചു വർഷത്തോളം കളിച്ചിട്ടുണ്ട്. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും താരം നേടിയിരുന്നു.

Exit mobile version