Picsart 24 08 05 00 33 43 973

അർജന്റീനയുടെ ഇക്വി ഫെർണാണ്ടസിനെ സൗദി ക്ലബായ അൽ ഖദ്സിയ സ്വന്തമാക്കി

അർജന്റീന താരം ഇക്വി ഫെർണാണ്ടസിനെ റിലീസ് ക്ലോസ് നൽകി കൊണ്ട് സൗദി അറേബ്യൻ ക്ലബായ അൽ ഖദ്‌സിയ സ്വന്തമാക്കി. ഇതോടെ താരം ബൊക്ക ജൂനിയേഴ്‌സിൽ വിടും എന്ന് ഉറപ്പായി. മിഡ്ഫീൽഡർക്കായി 20 മില്യൺ ഡോളർ റിലീസ് ക്ലോസ് അൽ ഖദ്‌സിയ അടച്ചു.

അർജൻ്റീനയ്‌ക്കൊപ്പം ഒളിമ്പിക്‌സ് ടൂർണമെൻ്റിൽ പങ്കെടുത്ത താരമാണ് 22കാരൻ. ബൊക്ക ജൂനിയേഴ്സിനൊപ്പം തന്നെ കരിയർ ആരംഭിച്ച ഇക്വി അവസാന മൂന്ന് വർഷമായി അവരുടെ സീനിയർ ടീമിനൊപ്പം ഉണ്ട്. അർജന്റീനയുടെ അണ്ടർ23 ടീമിനായും അണ്ടർ17 ടീമിനായും താരം മുമ്പ് കളിച്ചിട്ടുണ്ട്. ഔബമയങ്, നാചോ എന്നിവരെയും ഈ ട്രാനിവിൻഡോയിൽ ഖദ്സിയ സ്വന്തമാക്കിയിട്ടുണ്ട്

Exit mobile version