Site icon Fanport

ലാമ്പാർഡ് ടീമിലേക്ക് ഏഴാം സൈനിംഗ് എത്തി

ലാമ്പാർഡിന്റെ ടീമായ ഡെർബി കൗണ്ടി തങ്ങളുടെ സീസണിലെ ഏഴാം സൈനിംഗ് പൂർത്തിയാക്കി. അറ്റാക്കറായ മാർട്ടിൻ വാഗ്ഹോർൺ ആണ് ഡെർബി കൗണ്ടിയിൽ പുതുതായി എത്തിയിരിക്കുന്നത്. 28കാരനായ താരം ഇസ്പിച് ടൗണിൽ നിന്നാണ് ഡെർബി കൗണ്ടിയിലേക്ക് എത്തുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് സൈനിംഗ്‌.

ടീമിനായി ഈ ശനിയാഴ്ച നടക്കുന്ന ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ഡെർബിക്കായി അരങ്ങേറും. ലീഗിലെ ആദ്യ മത്സരത്തിൽ ലാമ്പാർഡിന്റെ ടീം വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version