Picsart 23 07 13 22 20 09 486

മൗസ ഡെംബലെയെ സ്വന്തമാക്കാൻ ഇത്തിഫാഖ്

മുൻ ഒളിമ്പിക് ലിയോണിന്റെ സ്റ്റാർ സ്‌ട്രൈക്കർ മൗസ ഡെംബലെക്ക് ആയും സൗദിയിൽ നിന്ന് ഓഫർ. ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കാനായി ജെറാദിന്റെ ക്ലബായ ഇത്തിഫാഖ് ആണ് ശ്രമിക്കുന്നത്. ഹെൻഡേഴ്സണെ ടീമിൽ എത്തിക്കുന്നതിന് പിന്നാലെ ഡെംബലെയുടെ ട്രാൻസ്ഫറിലേക്ക് ഇത്തിഫാഖ് ശ്രദ്ധ മാറ്റും.

ജൂണിൽ കരാർ അവസാനിച്ചതോടെ ആയിരുന്നു ഡെംബലെ ലിയോൺ വിട്ടത്. 26കാരനായ താരം 150ൽ അധികം മത്സരങ്ങൾ ലിയോണായി കളിച്ചിട്ടുണ്ട്. അറുപതോളം ഗോളുകൾ ക്ലബിനായി നേടി. 2018ൽ സെൽറ്റിക് വിട്ടായിരുന്നു താരം ലിയോണിൽ എത്തിയത്‌. മുമ്പ് ഫുൾഹാമിലും ഇടക്ക് ലോണിൽ അത്ലറ്റിക്കോ മാഡ്രിഡിനായും ഡെംബലെ കളിച്ചിട്ടുണ്ട്.

Exit mobile version