20230518 012150

ഡക്ലൻ റൈസ് ആണ് ആഴ്സണലിന്റെ ലക്ഷ്യം

വെസ്റ്റ് ഹാം യുണൈറ്റഡ് മിഡ്ഫീൽഡർ ഡക്ലൻ റൈസിനെ സ്വന്തമാക്കാൻ ആഴ്സണൽ ശ്രമം. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആഴ്സണലിന്റെ പ്രധാന ലക്ഷ്യം ഡക്ലൻ റൈസ് ആയിരിക്കും‌. നേരത്തെ കൈസെദോക്ക് ആയി ശ്രമിച്ച ആഴ്സ ഈ വിൻഡോയിൽ തങ്ങളുടെ ശ്രദ്ധ ഡക്ലൻ റൈസിലേക്ക് മാറ്റും. കൈസെദോക്കായി വലിയ തുക ബ്രൈറ്റൺ ചോദിക്കുന്നുണ്ട്‌‌. അതാണ് ആഴ്സണൽ റൈസിലേക്ക് എത്തുന്നത്‌.

അടുത്ത ആഴ്‌ചകളിൽ ഗണ്ണേഴ്‌സിൽ നിന്ന് ഒരു ഔദ്യോഗിക ബിഡ് റൈസിനായി പ്രതീക്ഷിക്കുന്നുണ്ട്. വരാനിരിക്കുന്ന ട്രാൻസ്ഫ്ർ വിൻഡോയിൽ റൈസ് ക്ലബ് വിട്ടേക്കും എന്ന് ഡേവിഡ് മോയസ് അടുത്തിടെ സമ്മതിച്ചിരുന്നു. അർട്ടേറ്റ ആവശ്യപ്പെടുന്ന താരങ്ങളെ എത്തിച്ചു കൊടുക്കാൻ ആഴ്സണൽ മാനേജ്മെന്റ് ഒരുക്കമാണ്‌. ഈ സീസണിൽ അർട്ടേറ്റയുടെ കീഴിൽ ആഴ്സണൽ നടത്തിയ പ്രകടനത്തിൽ ക്ലബ് സന്തോഷവാന്മാരാണ്.

Exit mobile version