Picsart 24 08 26 15 27 12 457

ബാഴ്സലോണയിലേക്ക് വരാൻ ഒരുക്കമാണെന്ന് അറിയിച്ച് കിയേസ

യുവന്റസ് ക്ലബിൽ സ്ഥാനം ഇല്ല എന്ന് ഉറപ്പായ ഫെഡറിക്കോ കിയേസ പുതിയ ക്ലബ് കണ്ടെത്താനുള്ള ശ്രമത്തിൽ ആണ്. താരത്തിന്റെ ഏജന്റ് ബാഴ്സലോണയുമായി ചർച്ചകൾ നടത്തുകയാണ്. ബാഴ്സലോണയിലേക്ക് വരാൻ താൻ ഒരുക്കമാണെന്ന് കിയേസ ബാഴ്സലോണയെ തന്റെ ഏജന്റ് വഴി അറിയിച്ചു. ബാഴ്സലോണ താരത്തെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ അവരെ അലട്ടുന്നു.

ഇപ്പോൾ അവർ പല താരങ്ങളും ഒഴിവാക്കാൻ ഉള്ള ശ്രമത്തിലാണ്. കിയേസ വരികയാണെങ്കിൽ അദ്ദേഹത്തെ രജിസ്റ്റർ ചെയ്യാനുള്ള വഴിയും ബാഴ്സലോണ കാണേണ്ടതുണ്ട്. ഇപ്പോൾ ഡാനി ഓൽമോയെ രജിസ്റ്റർ ചെയ്യാൻ ഉള്ള ശ്രമത്തിലാണ് ബാഴ്സലോണ.

2025 ജൂണിൽ കാലാവധി തീരുന്ന ഒരു കരാറാണ് കിയേസക്ക് യുവന്റസിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഈ സീസണിൽ യുവന്റസ് താരത്തെ വിൽക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഫ്രീ ഏജന്റായി താരത്തെ നഷ്ടപ്പെടും. യുവന്റസ് 20 മില്യണായി ട്രാൻസ്ഫർ തുക കുറച്ചിട്ടും ഇതുവരെ ഒരു ക്ലബും കിയേസക്ക് ആയി ഒഫർ നൽകിയിട്ടില്ല.

Exit mobile version