20220808 140418

ഡാനിഷ് താരം ഡാംസ്ഗാർഡ് ഇനി ബ്രെന്റ്ഫോർഡിന്റെ താരം

സാംപ്‌ഡോറിയ താരം ഡാംസ്ഗാർഡിനെ ബ്രെന്റ്‌ഫോർഡ് സ്വന്തമാക്കി. 14 മില്യൺ യൂറോ നൽകിയാകും ഡാംസ്ഗാർഡിനെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കുന്നത്. താരം 2027വരെയുള്ള കരാർ ബ്രെന്റ്ഫൊർഡിൽ ഒപ്പുവെച്ചു. ഇന്ന് താരത്തിന്റെ ട്രാൻസ്ഫർ ബ്രെന്റ്ഫോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഡാംസ്‌ഗാർഡ് അവസാന രണ്ട് വർഷങ്ങളായി സാംപ്‌ഡോറിയയിൽ ആയിരുന്നു കളിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഗുരുതരമായ പരിക്കിനെ തുടർന്ന് ഏറെക്കാലം പുറത്തായിരുന്നു. സാംപ്‌ഡോറിയയ്‌ക്കൊപ്പമുള്ള തന്റെ അരങ്ങേറ്റ സീസണിൽ ഡാംസ്‌ഗാർഡ് 35 സീരി എ മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടുകയും നാല് അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

ഡെൻമാർക്കിനൊപ് യൂറോ 2020 മത്സരങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാ മത്സരങ്ങളിലും കളിച്ച ഡാംസ്ഗാർഡ് രണ്ടുതവണ ടൂർണമെന്റിൽ സ്കോർ ചെയ്തിരുന്നു.

Story Highlights; Brentford sign Sampdoria’s Damsgaard

Exit mobile version