Picsart 23 01 05 13 02 29 230

അയാക്സ് വിട്ട ബ്ലിൻഡ് ഇനി ബയേണിൽ

ഡച്ച് വേഴ്സറ്റൈൽ താരം ഡേലെ ബ്ലിൻഡ് ഇമി ജർമ്മനിയിൽ. അയാക്സുമായുള്ള കരാർ അവസാനിപ്പിച്ച ബ്ലിൻഡ് ഇപ്പോൾ ഫ്രീ ഏജന്റായി ബയേൺ മ്യൂണിച്ചിൽ എത്തിയിരിക്കുകയാണ്. 2023 ജൂൺ വരെയുള്ള കരാർ ആകും ബ്ലിൻഡ് ഒപ്പുവെക്കുക. ഒരു വർഷം കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. 32കാരനായ ബ്ലിൻഡ് ഇന്ന് മ്യൂണിച്ചിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

അവസാന നാലു വർഷമായി ബ്ലിൻഡ് അയാക്സിന് ഒപ്പം ഉണ്ടായിരുന്നു. അയാക്സിന്റെ ക്യാപ്റ്റൻ ആം ബാൻഡും താരം അണിഞ്ഞിരുന്നു. രണ്ട് ഘട്ടങ്ങളിലായി അയാക്സിന് ഒപ്പം കളിച്ച താരം 11 കിരീടങ്ങൾ അവിടെ നേടിയിട്ടുണ്ട്. 2014 മുതൽ 2018വരെ ബ്ലിൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പവും ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാലു കിരീടങ്ങളും നേടിയിട്ടുണ്ട്. ഡച്ച് ദേശീയ ടീമിലെയും സ്ഥിരാംഗമായിരുന്നു ബ്ലിൻഡ്.

Exit mobile version