Picsart 24 08 10 01 08 07 740

65 മില്യൺ നൽകി ഡൊമിനിക് സൊളങ്കെയെ ടോട്ടനം സ്വന്തമാക്കി

26കാരനായ ബോൺമൗത്ത് സ്‌ട്രൈക്കർ ഡൊമിനിക് സൊളങ്കെയെ ടോട്ടനം സ്വന്തമാക്കി. 65 മില്യൺ പൗണ്ട് എന്ന സൊളങ്കയുടെ റിലീസ് ക്ലോസ് നൽകിയാണ് ടോട്ടനം താരത്തെ സൈൻ ചെയ്യുന്നത്. ചെൽസിയെ മറികടന്നാണ് സ്പർസ് സൊളങ്കിയെ സ്വന്തമാക്കിയത്.

മുമ്പ് ചെൽസിയിലും ലിവർപൂളിലും എല്ലാം കളിച്ചിട്ടുള്ള താരമാണ് എങ്കിലും ബൗണ്മതിൽ എത്തിയതിനു ശേഷമാണ് സൊളങ്കെ തന്റെ മികച്ച ഫോമിലേക്ക് എത്തിയത്. 2023/24 കാമ്പെയ്‌നിൽ 26-കാരൻ മികച്ച പ്രകടനമാണ് നടത്തിയത്, എല്ലാ മത്സരങ്ങളിലുമായി 42 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും നാല് അസിസ്റ്റുകളും താരം നേടി.

Exit mobile version