Picsart 23 08 10 11 00 53 699

ഡെന്നീസ് സക്കറിയക്കായി മൊണാക്കോയുടെ 22 മില്യൺ ബിഡ്

യുവന്റസിന്റെ മധ്യനിര താരം ഡെന്നിസ് സക്കറിയ ഫ്രാൻസിലേക്ക് പോകുന്നു. സക്കറിയയെ സ്വന്തമാക്കാൻ ആയി മൊണോക്കോ 22 മില്യന്റെ ബിഡ് യുവന്റസിന് മുന്നിൽ സമർപ്പിച്ചു. ഈ ഓഫർ യുവന്റസ് അംഗീകരിക്കാൻ ആണ് സാധ്യത. ആഡ് ഓൺ ഉൾപ്പെടെ 25 മില്യണോളം ആകും ഈ ഓഫർ‌. താരം ഇതിനകം മൊണാക്കോയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. കരാർ ധാരണയിലും എത്തി.

കഴിഞ്ഞ സീസണിൽ സക്കറിയ ചെൽസിക്ക് ഒപ്പം ആയിരുന്നു. ചെൽസി സ്വിസ് മധ്യനിര താരത്തെ ലോണിൽ ആണ് സ്വന്തമാക്കിയത്. താരത്തെ സ്ഥിരമായി 30 മില്യൺ യൂറോ നൽകി വാങ്ങാം വ്യവസ്ഥ ഉണ്ടായിരുന്നു എങ്കിലും ചെൽസി ലോണിനു ശേഷം സക്കറിയയെ തിരികെ യുവന്റസിലേക്ക് തന്നെ അയച്ചു. ചെൽസിയിൽ സക്കറിയക്ക് വളരെ കുറച്ച് അവസരങ്ങൾ മാത്രമെ ലഭിച്ചിരുന്നുള്ളൂ.

2022ൽ ഗ്ലാഡ് ബാചിൽ നിന്നായിരുന്നു സക്കറിയ യുവന്റസിൽ എത്തിയത്. ഗ്ലാഡ്ബാചിനൊപ്പം 5 വർഷത്തോളം താരം കളിച്ചിരുന്നു. അതിനു മുമ്പ് യംഗ് ബോയ്സിനായും മികച്ച പ്രകടനം കാഴ്ചവെച്ചു‌. സ്വിറ്റ്സർലാന്റ് ദേശീയ ടീമിനായി ഇതിനകം അമ്പതോളം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Exit mobile version