Picsart 23 04 30 02 40 40 821

ചരിത്രത്തിലാദ്യമായി ടൗളൂസ് ഫ്രഞ്ച് കപ്പ് സ്വന്തമാക്കി

ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ നാന്റസിനെ 5-1 എന്ന സ്‌കോറിന് തോൽപ്പിച്ച് ടൗളൂസ് ഫ്രഞ്ച് കപ്പ് ജേതാക്കളായി. കളിയുടെ തുടക്കം മുതൽ അവസാനം വരെ ടൗളൂസ് ആധിപത്യം പുലർത്തി, 4, 10 മിനിറ്റുകളിൽ കോസ്റ്റ രണ്ട് അതിവേഗ ഗോളുകൾ നേടി തുടക്കത്തിൽ തന്നെ ടീമിനെ ബഹുദൂരം മുന്നിലെത്തിച്ചു. തുടർന്ന് 23, 31 മിനിറ്റുകളിൽ ഡലിംഗയുടെ ഇരട്ട ഗോളുകൾ കൂടെ വന്നു‌. ആദ്യ പകുതിയിൽ തന്നെ 4-0ന്റെ ലീഡ്.

രണ്ടാം പകുതിയിൽ നാന്റസ് തിരിച്ചുവരവിന് ശ്രമിച്ചു, 75-ാം മിനിറ്റിൽ എൽ. ബ്ലാസ് പെനാൽറ്റി ഗോളാക്കി, എന്നാൽ 79-ാം മിനിറ്റിൽ അബൗഖ്ലാലിന്റെ ഗോൾ ടൗളൂസിന്റെ വിജയം ഉറപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് ടൗളൂസ് ഫ്രഞ്ച് കപ്പ് കിരീടം ഉയർത്തുന്നത്‌.

Exit mobile version