Picsart 23 09 12 10 40 35 225

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച് വിവാദത്തിൽ, എല്ലാം ജ്യോത്സ്യനോട് ചോദിച്ച്, ടീം വിവരങ്ങളും ചോർത്തി

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച് ഒരു വലിയ വിവാദത്തിൽ പെട്ടിരികുകയാണ്‌. ഒരു ജ്യോതിഷിയോട് ആലോചിച്ചാണ് സ്റ്റിമാച് നിർണായക തീരുമാനങ്ങൾ എല്ലാം എടുത്തിരുന്നത് എന്നും ജ്യോതിഷന് സ്റ്റിമാച് വിവരങ്ങൾ ചോർത്തിൽ നൽകിയതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു‌. ഇന്ത്യൻ എക്സ്പ്രസ് മാധ്യമപ്രവർത്തകൻ ആയ Mihir Vasavda ആണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്ത് കൊണ്ടു വന്നത്.

സ്റ്റിമാച് ഒരോ മത്സരത്തിന് മുന്നെയും ആദ്യ ഇലവൻ അടക്കം ഈ ജ്യോതിഷിക്ക് അയച്ചു കൊടുത്ത ശേഷമാണ് തീരുമാനിക്കാറുള്ളത് എന്ന് റിപ്പോർട്ടിൽ പറയുന്നു. സ്റ്റിമാചും ജ്യോതിഷിയുമായുള്ള സന്ദേശങ്ങളും ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തു വിട്ടു .

ഡെൽഹിയിൽ നിന്നുള്ള ജ്യോതിഷിയായ ഭൂപേഷ് ശർമ്മയിൽ നിന്നാണ് സ്റ്റിമാച് ഉപദേശം സ്വീകരിച്ചിരുന്നത്‌. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഉന്നത ഉദ്യോഗസ്ഥൻ തന്നെയാണ് സ്റ്റിമാചിനെയും ഭൂപേഷ് ശർമ്മയെയും പരസ്പരം പരിചയപ്പെടുത്തിയത്. താരങ്ങളുടെ ഫിറ്റ്നസ് വിവരങ്ങൾ ഉൾപ്പെടെ താരങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ എല്ലാം സ്റ്റിമാച് ജ്യോതിഷിക്ക് ചോർത്തി നൽകി. കിട്ടുന്ന ഉപദേശങ്ങൾ അനുസരിച്ച് ആണ് സ്റ്റിമാച് തീരുമാനങ്ങൾ എടുത്തു വന്നിരുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.

Exit mobile version