Picsart 23 10 13 10 31 31 748

കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് യോഗ്യത നേടി

കേരള ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസം. കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഉറപ്പിച്ചു‌. ഇന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരിൽ ഒരാളായാണ് കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനം നേടാൻ കേരളത്തിന് കഴിഞ്ഞിരുന്നില്ല. അതാണ് യോഗ്യത ഉറപ്പിക്കാൻ കാത്തു നിൽക്കേണ്ടി വന്നത്‌.

ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരോടൊപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ആണ് ഫൈനൽ റൗണ്ടിലേക്ക് എത്തുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോവയോട് കേരളം മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടിരുന്നു അതോടെ ഒന്നാം സ്ഥാനം കേരളത്തിന് നഷ്ടമായി. .

അന്നത്തെ വിജയത്തോടെ 10 പോയിന്റുമായി ഗോവ ഗ്രൂപ്പിൽ ഒന്നാം സ്ഥാനവുമായി ഫൈനൽ റൗണ്ടിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയിരുഞ്ഞ്. കേരളം 9 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കേരളം ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ 3-0 എന്ന സ്കോറിനും കാശ്മീരിനെ 6-1 എന്ന സ്കോറിനും ഛത്തീസ്‌ഢിനെ 3-0 എന്ന സ്കോറിനും വിജയിച്ചിരുന്നു.

ഡിസംബറിൽ അരുണാചൽപ്രദേശിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക.

Exit mobile version