Picsart 23 10 15 10 51 12 266

സന്തോഷ് ട്രോഫി, മൂന്നാം മത്സരത്തിലും കേരളത്തിന് ഏകപക്ഷീയ വിജയം

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന് മൂന്നാം വിജയം. ഇന്ന് ഗോവയിൽ വെച്ച് ഛത്തീസ്‌ഗഢിനെ നേരിട്ട കേരളം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയിൽ ഛത്തീസ്‌ഗഢ് കേരളത്തിന് ചെറിയ വെല്ലുവിളി ഉയർത്തിയിരുന്നു. ആറാം മിനുട്ടിൽ സജീഷിന്റെ ഗോളിൽ കേരളം ലീഡ് എടുത്തു. ആദ്യ പകുതിയിൽ കേരളം ആ ലീഡിൽ നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ യുവ സ്ട്രൈക്കർ ജുനൈനിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ അറ്റാക്ക് തുടർന്ന കേരളം 67ആം മിനുട്ടിൽ ക്യാപ്റ്റൻ നിജോ ഗിൽബേർട്ടിലൂടെ മൂന്നാം ഗോളും നേടി. ഇതോടെ കേരളത്തിന്റെ വിജയം പൂർത്തിയായി. കേരളത്തിന്റെ മൂന്നാം വിജയമാണിത്. ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ 3-0 എന്ന സ്കോറിനും രണ്ടാം മത്സരത്തിൽ ജമ്മു കാശ്മീരിനെ 6-1 എന്ന സ്കോറിനും തോൽപ്പിച്ചിരുന്നു.

ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഒക്ടോബർ 17ന് കേരളം ഗോവയെ നേരിടും.

Exit mobile version