Picsart 23 03 24 01 40 53 103

ഒരു റെക്കോർഡ് കൂടെ റൊണാൾഡോക്ക് സ്വന്തം!! ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ!!

ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോളിൽ ഒരു ചരിത്രം കൂടെ തന്റേത് മാത്രമാക്കി മാറ്റി. ഇന്ന് പോർച്ചുഗലിനായി കളത്തിൽ ഇറങ്ങിയതോടെ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പുരുഷ കളിക്കാരനായി റൊണാൾഡോ മാറി.

ഇന്മ് ലിച്ചെൻസ്റ്റീനെതിരെ ഇറങ്ങിയത് പോർച്ചുഗലിനായി റൊണാൾഡോയുടെ 197-ാം അന്താരാഷ്ട്ര മത്സരം ആയിരുന്നു‌. അന്താരാഷ്ട്ര മത്സരത്തിൽ, കുവൈറ്റ് താരം ബദർ അൽ-മുതവയുടെ മുൻ ലോക റെക്കോർഡ് ആയ 196 ആണ് റൊണാൾഡോ മറികടന്നത്. 38-കാരൻ ആയ റൊണാൾഡോ തന്നെയാണ് അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച താരവും. ഇന്നത്തെ മത്സരത്തിനു മുമ്പ് തന്നെ 118 ഗോളുകൾ റൊണാൾഡോ തന്റെ രാജ്യത്തിനായി നേടിയിട്ടുണ്ട്.

Exit mobile version