Picsart 23 06 18 01 37 27 669

ബെക്കാമിന്റെ മകൻ റോമിയോ ബെക്കാം ബ്രെന്റ്ഫോർഡിൽ കരാർ ഒപ്പുവെച്ചു

ബ്രെന്റ്‌ഫോർഡ് ക്ലബിന്റെ ബി ടീം ബെക്കാമിന്റെ മകനായ റോനിയോ ബെക്കാമിനെ സ്ഥിര കരാറിൽ സ്വന്തമാക്കി. ഇന്റർ മിയാമിയിൽ നിന്നാണ് റോമിയോ ബെക്കാം ബ്രെന്റ്ഫോർഡിലേക്ക് എത്തുന്നത്. ഒരു വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. 20കാരനായ റോമിയോ കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ബ്രെന്റ്‌ഫോർഡിന്റെ ബി സൈഡിൽ ലോണിൽ ചെലവഴിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ബി കപ്പ് ഉയർത്താൻ ബ്രെന്റ്ഫോർഡിനെ സഹായിക്കാനും താരത്തിനായി. 15 തവണ റോമിയോ ബ്രെന്റ്ഫോർഡിനായി കളിച്ചു‌. ഒരു ഗോളും താരം നേടിയിരുന്നു. ബ്രെന്റ്ഫോർഡ് സീനിയർ ടീമിലേക്ക് താരം എത്താൻ ഇപ്പോൾ യാതൊരു സാധ്യതയും കാണുന്നില്ല. അടുത്ത സീസണിൽ എങ്കിലും ഇംഗ്ലണ്ടിലെ പ്രധാന ഡിവിഷനുകളിൽ ഒന്നിൽ കളിക്കുക ആകും റോമിയോ ബെക്കാമിന്റെ ലക്ഷ്യം.

Exit mobile version