Picsart 25 11 10 00 02 11 150

റയൽ മാഡ്രിഡിനെ ഗോൾ രഹിത സമനിലയിൽ തളച്ച് റായോ വയെക്കാനോ


മാഡ്രിഡ്: ലാ ലിഗ നേതാക്കളായ റയൽ മാഡ്രിഡിന് ഇന്നലെ രാത്രി റായോ വയ്യെക്കാനോയുമായി നടന്ന മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നു. ഗോൾ രഹിത സമനില (0-0) വഴങ്ങിയതോടെ ലീഗ് കിരീടപ്പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് പോയിന്റ് വ്യത്യാസം കുറയ്ക്കാൻ ഒരു സുവർണ്ണാവസരം ലഭിച്ചിരിക്കുകയാണ്.

സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സാബി അലോൺസോയുടെ ടീമിന് പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം പുലർത്താനായെങ്കിലും ഗോളാക്കി മാറ്റാൻ സാധിക്കാതെ വന്നു.


ഈ സമനിലയോടെ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ വിയ്യാറയലിനേക്കാൾ അഞ്ച് പോയിന്റും അടുത്ത മത്സരം കളിക്കാനുള്ള ബാഴ്സലോണയേക്കാൾ ആറ് പോയിന്റും മുന്നിലാണ്. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോട് പരാജയപ്പെട്ടതിന് ശേഷം തിരിച്ചുവരവ് പ്രതീക്ഷിച്ച റയൽ മാഡ്രിഡിന് പക്ഷേ ഇന്ന് വിജയിക്കാൻ കഴിഞ്ഞില്ല.

Exit mobile version