“ഖുർആൻ ആണ് തനിക്ക് ഇഷ്ടപ്പെട്ട സംഗീതം” – പോഗ്ബ

ഫുട്ബോൾ കളത്തിൽ ഇറങ്ങും മുമ്പ് ഏത് തരത്തിലുള്ള സംഗീതമാണ് കേൾക്കുക എന്നുള്ള ചോദ്യത്തിന് പോഗ്ബ പറഞ്ഞ മറുപടി വ്യത്യസ്തമായി. താൻ ഒരോ ഫുട്ബോൾ മത്സരത്തിനു മുമ്പും ഖുർആൻ ആണ് കേൾക്കാർ എന്നും അതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗീതം എന്നുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞത്.

ആ സംഗീതം തന്റെ മനസ്സിനെ ശാന്തമാക്കും എന്നും പോഗ്ബ പറഞ്ഞു. താൻ സമാധാനം ആഗ്രഹിക്കുന്നു എന്നും പോഗ്ബ പറഞ്ഞു. ഇതു കൂടാതെ ഇടക്ക് R&B സംഗീതവും കേൾക്കാറുണ്ട് എന്നും ഫ്രഞ്ച് താരം പറഞ്ഞു.

Exit mobile version