Picsart 23 05 24 18 18 15 691

രണ്ട് കിരീടം നേടിയിട്ടും നിസ്റ്റൽറൂയിയും പി എസ് വിയും തമ്മിൽ പിരിഞ്ഞു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റൂഡ് വാൻ നിസ്റ്റൽറൂയ് പി എസ് വി പരിശീലക സ്ഥാനം രാജിവെച്ചു. മികച്ച സീസൺ ആയിരുന്നിട്ടും ക്ലബ് മാനേജ്മെന്റുമായി ഉടക്കിയതാണ് PSV ഐന്തോവന്റെ മുഖ്യ പരിശീലകനെന്ന സ്ഥാനം നിസ്റ്റൽറൂയ് രാജിവെക്കാൻ കാരണമായത്. നെതർലൻഡ്‌സ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള തന്റെ ആദ്യ സീസണിൽ, വാൻ നിസ്റ്റൽറൂയ് ഡച്ച് കപ്പും ഡച്ച് സൂപ്പർ കപ്പും നേടിയിരുന്നു.

ഒപ്പം ഡച്ച് ലീഗിൽ രണ്ടാം സ്ഥാനം നേടാനും അദ്ദേഹത്തിനായിരുന്നു. ഒരു ഗെയിം മാത്രം ഈ സീണിൽ ശേഷിക്കാൻ അയാക്‌സിനേക്കാൾ മൂന്ന് പോയിന്റ് മുന്നിലാൺ അദ്ദേഹത്തിന്റെ ടീം.എങ്കിലും അവസാന മത്സരത്തിനു പോലും നിൽക്കാതെ ആണ് നിസ്റ്റൽ റൂയ് പടിയിറങ്ങുന്നത്.

നിസ്റ്റൽ റൂയ് തനിക്ക് ക്ലബ് മാനേജ്മിന്റിൽ നിന്ന് പിന്തുണ ലഭിക്കിന്നില്ല എന്ന് പറഞ്ഞാണ് ക്ലബ് കിടുന്നത്. പി എസ് വിയെ 51 മത്സരങ്ങളിൽ പരിശീലിപ്പിച്ച നിസ്റ്റൽറൂയ് 33 വിജയങ്ങൾ സ്വന്തമാക്കിയിരുന്നു.

Exit mobile version