Picsart 23 05 29 21 22 42 191

കിരീടം നേടിക്കൊടുത്ത പരിശീലകൻ സ്പല്ലെറ്റി നാപോളി വിടും എന്ന് ഉറപ്പായി

നാപോളി മാനേജർ ലൂസിയാനോ സ്പല്ലെറ്റി ക്ലബ് വിടും എന്ന് ഉറപ്പായി. ഇന്ന് സ്പല്ലെറ്റി തന്നെ താൻ ക്ലബ് വിടുകയാണെന്നറിയിച്ചു. തനിക്ക് വിശ്രമം വേണം എന്നും ഒരു വർഷം വിശ്രമം എടുക്കാൻ ആണ് ക്ലബ് വിടുന്നത് എന്നും സ്പലെറ്റി പറഞ്ഞു. താൻ അടുത്ത ഒരു വർഷം ഒരു ക്ലബിന്റെ ചുമതലയും ഏറ്റെടുക്കില്ല എന്നും സ്പല്ലെറ്റി പറഞ്ഞു.

ക്ലബ് മാനേജ്മെന്റും പരിശീലകനും തമ്മിൽ ഉടക്കിയത് കൊണ്ടാണ് സ്പല്ലെറ്റി ക്ലബ് വിടുന്നത് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്പലേറ്റിയോട് ആലോചിക്കാതെ കരാർ വ്യവസ്ഥയിലെ ക്ലോസ് ട്രിഗർ ചെയ്ത് മാനേജരുടെ കരാർ നീട്ടാൻ നാപോളി തീരുമാനിച്ചിരുന്നു. തന്നോട് ആലോചിക്കാതെ ക്ലബ് മാനേജ്മെന്റ് ഇങ്ങനെ ഒരു നീക്കം നടത്തിയതാണ് സ്പലെറ്റിയെ രോഷാകുലനാക്കിയിരിക്കുന്നത്‌.

നാപ്പോളിയുടെ മൂന്ന് ദശകങ്ങളായുള്ള കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇത്തവണ സ്പലെറ്റിക്ക് ആയിരുന്നു. സ്പലെറ്റി ക്ലബ് വിടുന്നത് നാപോളി ആരാധകർക്ക് വലിയ വേദന നൽകും.64കാരനായ പരിശീലകൻ 2021ൽ ആയിരുന്നു നാപോളിയുടെ ചുമതലയേറ്റത്.

Exit mobile version