Picsart 22 12 03 14 43 27 251

മത്സരം നമ്പർ 1000!! മെസ്സി ഇന്ന് ഇറങ്ങുമ്പോൾ

ഫിഫ ലോകകപ്പിൽ ഇന്ന് പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുകയാണ്‌. ഇന്ന് മെസ്സിയും അർജന്റീനയും ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുമ്പോൾ മെസ്സി ഒരു നാഴികകല്ല് പിന്നിടും. മെസ്സിയുടെ കരിയറിലെ 1000-ാം മത്സരമാകും ഇത്‌.

ബാഴ്‌സലോണയ്‌ക്കായി 778 മത്സരങ്ങളും തന്റെ നിലവിലെ ക്ലബായ പി എസ് ജിയിൽ 53 മത്സരങ്ങളും കളിച്ചിട്ടുള്ള ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി 168 മത്സരങ്ങളും കളിച്ചു. 999-ൽ നിൽക്കുന്ന മെസ്സിക്ക് ഇന്ന് ഓസ്ട്രേലിയയെ തോൽപ്പിച്ച് ക്വാർട്ടറിൽ കടക്കുന്നതിൽ ആയിരിക്കും പ്രധാന ശ്രദ്ധ. ഇന്ന് അർധരാത്രി 12:30 ന് ആണ് അർജന്റീന ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത്‌

മെസ്സിയുടെ റെക്കോർഡ് ഇതുവരെ;

FC Barcelona
778 Games – 672 Goals

Argentina
168 Games – 93 Goals

Paris Saint-Germain
53 Games – 23 Goals

Exit mobile version