ലയണൽ മെസ്സി

മെസ്സിയും ഇന്റർ മയാമിയും അടുത്ത സെമി ഫൈനലിന് ഇറങ്ങുന്നു

ലീഗ്സ് കപ്പ് കിരീടം ഉറപ്പിച്ച ലയണൽ മെസ്സിയും ഇന്റർ മയാമിയും നാളെ പുലർച്ചെ വീണ്ടും ഇറങ്ങുകയാണ്. യു എസ് ഓപൺ കപ്പ് സെമി ഫൈനലിൽ ഇന്റർ മയാനി സിൻസിനാറ്റിയെ നേരിടും. വ്യാഴാഴ്ച പുലർച്ചെ 4.30നാണ് മത്സരം നടക്കുന്നത്. മെസ്സിയുടെ ഓപ്പൺ കപ്പിലെ ആദ്യ മത്സരമാകും ഇത്. ജൂണിൽ മെസ്സി വരും മുമ്പ് നടന്ന ക്വാർട്ടർ ഫൈനലിൽ ബർമിങ്ഹാം ലീജിയണെ തോൽപ്പിച്ച് ആയിരുന്നു ഇന്റർ മയാമി സെമിയിലേക്ക് എത്തിയത്.

ഇതുവരെ ഇന്റർ മയാമിക്ക് ആയി കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിച്ച മെസ്സി ഇന്നും അത് തുടരാനാകും ശ്രമിക്കുക. മത്സരത്തിന്റെ തത്സമയ ടെലികാസ് ഇന്ത്യയിൽ ഉണ്ടാകില്ല. അതുകൊണ്ട് മെസ്സി ആരാധകർ സ്ട്രീമിംഗ് ലിങ്കുകളെ ആശ്രയിക്കേണ്ടി വരും. ലീഗ്സ് കപ്പ് സ്വന്തമാക്കിയ മയാമി ഗോൾഡൻ കപ്പ് കൂടെ വരുടെ ട്രോഫി ക്യാബിനറ്റിലേക്ക് ചേർക്കാൻ ആകും ശ്രമിക്കുക.

ഈ മത്സരം കഴിഞ്ഞാൽ ഓഗസ്റ്റ് 27ന് മെസ്സിയുടെ എം എൽ എസ് അരങ്ങേറ്റം ആകും നടക്കുക. 27ആം തീയതി ന്യൂയോർക്ക് റെഡ് ബുൾസിനെ ആകും ഇന്റർ മയാമി എം എൽ എസിൽ നേരിടുക‌

Exit mobile version