Picsart 23 09 28 09 41 54 675

മെസ്സി ഇല്ലാതെ ഫൈനലിന് ഇറങ്ങിയ ഇന്റർ മയാമിക്ക് കിരീടം നഷ്ടമായി

രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ന് യു എസ് ഓപ്പൺ കപ്പ് ഫൈനലിന് ഇറങ്ങിയ ഇന്റർ മയാമിക്ക് പരാജയം. പരിക്ക് കാരണം ലയണൽ മെസ്സി കളിക്കാതിരുന്ന മത്സരത്തിൽ ഹൗസറ്റൺ ഡൈനാമോ ആണ് ഇന്റർ മയാമിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഹൗസ്റ്റന്റെ വിജയം. മെസ്സി മാത്രമല്ല പരിക്ക് കാരണം ജോർദി ആൽബയും ഇന്ന് മയാമിക്ക് ആയി കളത്തിൽ ഇറങ്ങിയില്ല.

24ആം മിനുട്ടിൽ ഡോർസിയും 33ആം മിനുട്ടിൽ ബസിയും നേടിയ ഗോളിൽ ഹൗസ്റ്റൺ 2-0ന് മുന്നിൽ എത്തി. ഇതിനു മറുപടി നൽകാൻ ഇഞ്ച്വറി ടൈം വരെ ഇന്റർ മയാമി കാത്തിരിക്കേണ്ടി വന്നു. ജോസെഫ് മാർട്ടിനസിന്റെ ആ ഗോൾ വരുമ്പോഴേക്ക് ഏറെ വൈകിയിരുന്നു. ഈ പരാജയത്തോടെ മയാമിയുടെ ഈ സീസണിലെ രണ്ടാം കിരീടം എന്ന പ്രതീക്ഷ അവസാനിച്ചു.

ലയണൽ മെസ്സി പരിക്ക് കാരണം ഇന്റർ നാഷണൽ ബ്രേക്ക് മുതൽ പ്രയാസം അനുഭവിക്കുകയാണ്‌.

Exit mobile version