Picsart 23 11 11 09 19 54 011

മെസ്സിയുടെ ബാലൻ ഡി ഓർ ആഘോഷ രാത്രിയിൽ ഇന്റർ മയാമിക്ക് പരാജയം

ഇന്ന് ലയണൽ മെസ്സി നേടിയ എട്ടാം ബാലൻ ദി ഓർ അഘോഷിക്കാൻ ആയി ഇന്റർ മയാമി തിരഞ്ഞെടുത്ത് ദിവസമായിരുന്നു. സീസൺ ഇതിനകം അവസാനിച്ചതിനാൽ ഇന്ന് ഇന്റർ മയാമി ഒരു സൗഹൃദ മത്സരത്തിൽ ന്യൂയോർക്ക് സിറ്റിയെ നേരിട്ടു. മെസ്സിയുടെ ബാലൻ ദി ഓർ ക്ലബിൽ അവതരിപ്പിക്കുന്ന പരുപാടികൾ മത്സരത്തിനു മുന്നോടിയായി നടന്നു. വർണാഭമായ ചടങ്ങിൽ മെസ്സി തന്റെ എട്ടാം ബാലൻ ദി ഓർ ക്ലബിനു മുന്നിൽ സമർപ്പിച്ചു.

പക്ഷെ ഈ ചടങ്ങിനു ശേഷം നടന്ന മത്സരത്തിൽ ഇന്റർ മയാമി പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇന്റർ മയാമിയെ ന്യൂയോർക്ക് സിറ്റി പരാജയപ്പെടുത്തിയത്. മെസ്സിക്ക് ഇന്ന് ഗോൾ ഒന്നും നേടാൻ ആയില്ല. ഇനി ഇന്റർ മയാനി ചൈനയിലേക്ക് യാത്ര പോകും. അവിടെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ച ശേഷം മെസ്സിയും ഇന്റർ മയാമിയും രണ്ട് മാസത്തോളം ഇടവേളയിൽ ആയിരിക്കും.

Exit mobile version