Picsart 23 09 10 10 45 05 830

പരിക്കില്ല, മെസ്സി ബൊളീവയിലേക്ക് പോകും

ലയണൽ മെസ്സിയുടെ പരിക്കിനെ കുറിച്ചുള്ള ആശങ്കകൾ അവസാനിച്ചു. ഇന്നലെ നടത്തിയ പരിശോധനകളിൽ മെസ്സിക്ക് പരിക്ക് ഇല്ലായെന്നും ക്ഷീണം മാത്രമാണെന്നും അജന്റീന ടീം ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. ഇക്വഡോറിന് എതിരായ മത്സരത്തിന്റെ അവസാന നിമിഷം മെസ്സി കളം വിട്ടിരുന്നു. തളർന്നതിനാലാണ് കളം വിട്ടത് എന്ന് മെസ്സി തന്നെ പറഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിൽ കൂടുതൽ പരിശോധനകൾ നടത്തി.

മെസ്സി ഫിറ്റ് ആണെന്ന് ഉറപ്പായതോടെ അദ്ദേഹം ബൊളീവിയയിലേക്ക് യാത്ര തിരിക്കും. ലോകത്ത് ഫുട്ബോൾ കളിക്കാൻ ഏറ്റവും ദുഷ്കരമായ സ്ഥലങ്ങളിൽ ഒന്നാണ് ബൊളീവിയ. സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ ഉള്ള സ്ഥലത്ത് ഫുട്ബോൾ കളിക്കുക്ക മറ്റു രാജ്യത്ത് ഉള്ളവർക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. മെസ്സിയും അർജന്റീനയും എങ്ങനെ ഈ സാഹചര്യങ്ങളോട് പൊരുത്തപ്പെടും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Exit mobile version