Picsart 25 03 16 00 53 12 808

എംബപ്പെക്ക് ഇരട്ട ഗോൾ!! റയൽ മാഡ്രിഡിന്റെ ഗംഭീര തിരിച്ചുവരവ

ലാലിഗയിൽ റയൽ മാഡ്രിഡിന് ആവേശകരമായ വിജയം. ഇന്ന് വിയ്യ റയലിനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് വിയ്യറയലിന്റെ ഹോം ഗ്രൗണ്ടിൽ റയൽ തിരിച്ചുവരവ് നടത്തിയത്.

ഇന്ന് ഏഴാം മിനിറ്റിൽ ആയിരുന്നു വിയ്യറയൽ ലീഡ് എടുത്തത്. എന്നാൽ 6 മിനിറ്റുകൾക്ക് അകമുള്ള എമ്പപ്പയുടെ ഇരട്ട ഗോളുകൾ കളി റയലിന് അനുകൂലമായി മാറ്റി. ആദ്യം 17ആം മിനിട്ടിലും ഇരുപത്തിമൂന്നാം മിനിട്ടിലും എംബപ്പെ വലകുലുക്കി. ഇതോടെ റയൽ മാഡ്രിഡ് 2-1ന് മുന്നിലെത്തി. ലീഡ് ഉയർത്താൻ റയൽ മാഡ്രിഡ് ശ്രമിച്ചു എങ്കിലും കൂടുതൽ ഗോൾ നേടാൻ ആയില്ല.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് താൽക്കാലികമായി ലാലിഗയിൽ ഒന്നാംസ്ഥാനത്ത് എത്തി. അവർക്ക് 60 പോയിന്റ് ആണുള്ളത്. റയലിനേക്കാൾ രണ്ടു മത്സരം കുറവ് കളിച്ച ബാഴ്സലോണ 57 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്

Exit mobile version