Picsart 24 05 03 19 07 11 820

മാർക്കോ റിയൂസ് ഡോർട്മുണ്ട് വിടാൻ തീരുമാനിച്ചു

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സ്റ്റാർ മിഡ്ഫീൽഡർ മാർക്കോ റിയൂസ് ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. റിയുസ് കരാർ പുതുക്കില്ല എന്ന് ക്ലബ് അറിയിച്ചു. റിയൂസും ഡോർട്ട്മുണ്ടും തമ്മിലുള്ള കരാർ ജൂണിൽ അവസാനിക്കാൻ ഇരിക്കുകയാണ്. 12 വർഷമായി ഡോർട്മുണ്ടിനൊപ്പം ഉള്ള താരമാണ് റിയുസ്.

2012ൽ ക്ലബ്ബിൽ ചേർന്നതു മുതൽ ക്ലബിനായി 424 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 168 ഗോളുകൾ ക്ലബിനായി താരം നേടിയിട്ടുണ്ട്. 128 അസിസ്റ്റും നൽകി. നാല് കിരീടങ്ങളും ക്ലബിനൊപ്പം അദ്ദേഹം നേടി. ഇനി എവിടേക്കാകും റിയുസ് പോവുക എന്നത് വ്യക്തമല്ല.

Exit mobile version