മാർസെലോയുടെ പരിക്ക്, ബ്രസീൽ അർജന്റീന പോരാട്ടം നഷ്ടമാകും

ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാർസലീനോ ഈ മാസം നടക്കുന്ന ബ്രസീലിന്റെ സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കില്ല. നേരത്തെ ടിറ്റെ പ്രഖ്യാപിച്ച ടീമിൽ മാർസെലോ ഇടം നേടിയിരുന്നു എങ്കിലും കഴിഞ്ഞ ആഴ്ച ഏറ്റ പരിക്ക് ഇപ്പോൾ മാർസലോയെ ടീമിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. കാഫിന് പരിക്കേറ്റ മാർസെലോ റയൽ മാഡ്രിഡിന്റെ അവസാന രണ്ടു മത്സരങ്ങളിൽ കളിച്ചിരുന്നില്ല.

അർജന്റീനയ്ക്ക് എതിരെയും സൗദി അറേബ്യക്കെതിരെയും ആണ് ബ്രസീൽ ഈ മാസം സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. സൗദിയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. മാർസലോയുടെ അഭാവത്തിൽ പുതിയ ആരെയും ടിറ്റെ ടീമിലേക്ക് ക്ഷണിച്ചിട്ടില്ല. അൽക്സ സാൻഡ്രൊ ആകും മാർസലോയ്ക്ക് പകരം ലെഫ്റ്റ് ബാക്കിൽ ബ്രസീലിനായി കളിക്കുക.

Exit mobile version