Picsart 22 12 01 13 34 57 450

മറഡോണ എന്നെയോർത്ത് സന്തോഷവാൻ ആയിരിക്കും എന്ന് മെസ്സി

ബുധനാഴ്ച നടന്ന പോളണ്ടിന് എതിരായ മത്സരത്തോടെ അർജന്റീനക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമായി മെസ്സി മാറിയിരുന്നു. മറഡോണയുടെ റെക്കോർഡ് ആണ് മെസ്സി മറികടന്നത്‌. ഈ റെക്കോർഡിനെ കുറിച്ച് സംസാരിച്ച മെസ്സി ഡീഗോ മറഡോണ തന്നെ ഓർത്ത് വളരെ സന്തോഷവാനായിരിക്കുമെന്ന് പറഞ്ഞു

ഇത്തരം റെക്കോർഡുകൾ നേടാനായതിൽ സന്തോഷമുണ്ട്. ഡീഗോ എന്നിൽ വളരെ സന്തോഷവാനായിരിക്കുമെന്ന് ഞാൻ കരുതുന്നു, കാരണം അദ്ദേഹം എപ്പോഴും എന്നോട് വളരെയധികം വാത്സല്യം കാണിച്ചുട്ടുണ്ട്. എനിക്ക് എല്ലാം നന്നായി നടക്കുമ്പോൾ അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു,” മെസ്സി പറഞ്ഞു.

മെസ്സിയുടെ 22ആം ലോകകപ്പ് മത്സരമായിരുന്നു ഇന്നലത്തേത്‌. ഈ ലോകകപ്പിലെ ഞങ്ങളുടെ ആദ്യ ലക്ഷ്യം ഞങ്ങൾ നേടിയെടുത്തു എന്നും ഗ്രൂപ്പിലെ ആ ഞെട്ടിക്കുന്ന തുടക്കത്തിനു ശേഷം ഗ്രൂപ്പിൽ ഒന്നാമതായി പുറത്തു കടക്കുക എന്ന ലക്ഷ്യത്തിൽ എത്താൻ ടീമിനായി എന്നതിൽ സന്തോഷവാൻ ആണെന്നും മെസ്സി പറഞ്ഞു.

Exit mobile version