Picsart 23 03 03 19 47 02 360

ലോക ചാമ്പ്യന്മാർ വീണ്ടും ഇറങ്ങുന്നു, മാഞ്ചസ്റ്ററിന്റെ ഗർനാചോ അർജന്റീന ടീമിൽ

ലോക ചാമ്പ്യന്മാരയ അർജന്റീന അടുത്ത ഇന്റർ നാഷണൽ ബ്രേക്കിൽ കളിക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ആയുള്ള ടീം പ്രഖ്യാപിച്ചു. പനാമയെയും കുറാസാവോയെയും ആകും അർജന്റീന നേരിടുന്നത്. സ്കലോണി ഇന്ന് പ്രഖ്യാപിച്ച ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗർനാചോ ഇടം നേടി. 18കാരനായ താരം ഈ ബ്രേക്കിൽ അർജന്റീനക്കായി അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷ‌. ഈ സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനങ്ങൾ ആണ് ഗർനാചോ നടത്തുന്നത്.

ലോകകപ്പ് വിജയിച്ച ടീമിലെ പ്രധാനികൾ എല്ലാം സ്ക്വാഡിൽ ഉണ്ട്. ലയണൽ മെസ്സി തന്നെയാണ് ടീമിനെ നയിക്കുന്നത്. എൻസോ, എമി മാർട്ടിനസ്, ലൗട്ടാരോ, ലിസാൻഡ്രോ മാർട്ടിനസ്, ഡി മരിയ, മകാലിസ്റ്റർ, ഡിബാല എന്നിവർ എല്ലാം ടീമിൽ ഉണ്ട്. ബുയെന്ദിയ ഒരു ഇടവേളക്ക് ശേഷം ടീമിലേക്ക് തിരികെയെത്തുന്നതും സ്ക്വാഡ് പ്രഖ്യാപനത്തിൽ കാണാം.

ടീം;

Exit mobile version