ഏക ഗോളിൽ മാഞ്ചസ്റ്ററിനെ ബയേൺ മടക്കി

പ്രീസീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബയേൺ മ്യൂണിച്ച് തോൽപ്പിച്ച്. ബയേണിന്റെ ഹോം ഗ്രൗണ്ടായ അലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബയേണിന്റെ ജയം. രണ്ടാം പകുതിയിൽ ജാവി മാർട്ടിനെസാണ് ജർമ്മൻ ടീമിനായി വിജയ ഗോൾ നേടിയത്.

ഹുമ്മൽസ്, നൂയർ, റിബറി, റോബൻ തുടങ്ങി പ്രമുഖർ എല്ലാം അണിനിരന്ന ബയേൺ തന്നെയാണ് കളിയിൽ മുഴുവൻ സമയവും ആധിപത്യം പുലർത്തിയത്. റഷ്ഫോർഡ്, സാഞ്ചേസ്, മാറ്റ എന്നിവർ അണിനിരന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് ബയേൺ ഗോൾ മുഖത്ത് ഒരു ഭീതിയും സൃഷ്ടിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ ഡിഫൻഡർ എറിക് ബയിക്ക് പരിക്കേറ്റതും മാഞ്ചസ്റ്ററിന് തിരിച്ചടിയായി.

അടുത്ത വെള്ളിയാഴ്ച ലെസ്റ്റർ സിറ്റിയെ നേരിട്ട് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version