Picsart 23 06 06 12 14 16 903

മാൾദിനിയെ എ സി മിലാൻ പുറത്താക്കി

ഇതിഹാസ താരം പൗളോ മാൾദിനി ഇനി എ സി മിലാനൊപ്പം ഇല്ല. ക്ലബ് ഉടമ ഗെറി കർദ്ദിനാലുമായുള്ള പ്രശ്നത്തെ തിടർന്ന് പൗലോ മാൽഡിനിയെയും റിക്കി മസാറയെയും മിലാൻ പിരിച്ചുവിട്ടതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണിലേക്കുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാനായി നടത്തിയ ചർച്ച ഉടക്കി പിരിഞ്ഞതിനു പിന്നാലെയാണ് തീരുമാനം.

മാൽഡിനിയും മസാറയും ആയിരുന്നു ക്ലബിൽ ട്രാൻസ്ഫർ ഉൾപ്പെടെ എല്ലാം കൈകാര്യം ചെയ്തു പോന്നിരുന്നത്. 2018 മുതൽ മാൽദിനി ആണ് മിലാന്റെ ഡയറക്ടർ. ഒരു കളിക്കാരനെന്ന നിലയിലും തന്റെ മുഴുവൻ കരിയറും അദ്ദേഹം എ സി മിലാനിൽ ആയിരുന്നു ചിലവഴിച്ചത്. ലാസിയോയുടെ സ്‌പോർട്‌സ് ഡയറക്‌ടർ സ്ഥാനം രാജിവെക്കുന്ന ഇഗ്ലി താരെയാണ് മാൾദിനിക്ക് പകരക്കാരൻ ആകും എന്നാണ് റിപ്പോർട്ട്.

Exit mobile version