മുൻ ഇന്ത്യൻ താരം ഇനി ആരോസിന്റെ സഹ പരിശീലകൻ

മുൻ ഇന്ത്യൻ ഫുട്ബോളറായ മഹേഷ് ഗാവ്ലി ഇന്ത്യൻ ആരോസിന്റെ സഹ പരിശീലകനായി നിയമിക്കപ്പെട്ടു. സ്പെയിനിലേക്ക് പോകുന്ന ഇന്ത്യൻ അണ്ടർ 19 ടീമിന്റെ കൂടെയാകും മഹേഷും യാത്രയാകും. ഡി മാറ്റോസാണ് ഇപ്പോൾ ആരോസിന്റെയും അണ്ടർ 19ന്റെയും മുഖ്യ പരിശീലകൻ. മാറ്റോസിന്റെ കീഴിലാകും മഹേഷ് പ്രവർത്തിക്കുക.

ഇന്ത്യക്കായി 91 മത്സരങ്ങൾ കളിച്ച ഡിഫൻഡറാണ് മഹേഷ്. ഇന്ത്യക്കൊപ്പം രണ്ട് തവണ സാഫ് കപ്പും രണ്ട് തവണ നെഹ്റു കപ്പും മഹേഷ് നേടിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുമുള്ള താരമാണ് ഈ സെന്റർ ബാക്ക്. മലയാളികളുടെ ഇഷ്ട ക്ലബായിരുന്ന എഫ് സി കൊച്ചിനിലൂടെ കരിയർ ആരംഭിച്ച മഹേഷ്, മഹീന്ദ്ര യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ, ഡെമ്പോ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് :
www.facebook.com/FanportOfficial

Exit mobile version