Picsart 22 09 29 19 52 37 657

കെ പി എൽ യോഗ്യത; ഐഫയെയും തോൽപ്പിച്ച് പയ്യന്നൂർ കോളേജ്

കെ പി എൽ യോഗ്യത റൗണ്ടിൽ പയ്യന്നൂർ കോളേജിന് രണ്ടാം വിജയം. ഇന്ന് കാസർഗോഡ് ഐഫ കൊപ്പത്തെ നേരിട്ട പയ്യന്നൂർ കോളേജ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. എട്ടാം മിനുട്ടിൽ ക്യാപ്റ്റൻ കൃഷ്ണരാജിലൂടെ ആയിരുന്നു പയ്യന്നൂർ കോളേജ് ലീഡ് എടുത്തത്.

പിന്നീട് 31ആം മിനുട്ടിൽ ശ്രീരാജിലൂടെ രണ്ടാം ഗോൾ വന്നു. ആദ്യ പകുതി അവർ 2-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ ഷാദിൽ നേടിയ ഗോൾ ഐഫക്ക് പ്രതീക്ഷ നൽകി. അവർ സമനിലക്ക് ആയി പൊരുതി എങ്കിലും അവസാനം പയ്യന്നൂർ കോളേജ് മൂന്നാം ഗോൾ നേടിയതോടെ വിജയം പയ്യന്നൂർ കോളേജ് ഉറപ്പിച്ചു.

അടുത്ത റൗണ്ടിൽ എഫ് സി കേരളയെ ആകും പയ്യന്നൂർ കോളേജ് നേരിടുക.

Exit mobile version