Picsart 24 05 20 02 50 32 023

ക്ലോപ്പിനെ പരിശീലകനാക്കാൻ അമേരിക്കൻ ശ്രമം, നിരസിച്ച് ക്ലോപ്പ്

മുൻ ലിവർപൂൾ പരിശീലകൻ ക്ലോപ്പ് അമേരിക്കയുടെ കോച്ചാവാനുള്ള ഓഫർ നിരസിച്ചു. അമേരിക്ക കഴിഞ്ഞ ദിവസം അവരുടെ പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടറെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സോക്കർ ഫെഡറേഷൻ (യുഎസ്എസ്എഫ്) പുരുഷ ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകനാകാൻ ക്ലോപ്പിനെ സമീപിച്ചത്.

പരിശീലക ജോലിയിലേക്ക് ഇപ്പോൾ തിരിച്ചുവരാൻ ഉദ്ദേശമില്ലാത്ത ക്ലോപ്പ് അമേരിക്കയുടെ ഓഫർ നിരസിക്കുക ആയിരുന്നു. കഴിഞ്ഞ സീസൺ അവസാനത്തോടെ ആയിരുന്നു ക്ലോപ്പ് ലിവർപൂൾ വിട്ടത്. ക്ലോപ്പ് ഒരു വർഷം എങ്കിലും പരിശീലക സ്ഥാനത്ത് നിന്ന് മാറിനിൽക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്ക പുതിയ കോച്ചിനായുള്ള അന്വേഷണം തുടരുകയാണ്.

Exit mobile version