Klopp

ക്ലോപ്പ് ഫുട്ബോളിലേക്ക് തിരികെയെത്തി, റെഡ് ബുൾ ഗ്ലോബൽ സോക്കറിൻ്റെ തലവനായി

ലിവർപൂളിൻ്റെ മാനേജർ സ്ഥാനത്ത് നിന്ന് പടിയിറങ്ങി നാല് മാസത്തിന് ശേഷം റെഡ് ബുൾ-ൽ ഗ്ലോബൽ സോക്കർ തലവനായി യുർഗൻ ക്ലോപ്പ് ഫുട്‌ബോളിലേക്ക് തിരിച്ചുവരവ് നടത്തി. 2025 ജനുവരി മുതൽ, ക്ലോപ്പ് റെഡ് ബുള്ളിൻ്റെ ഫുട്ബോൾ ക്ലബ്ബുകളുടെ ശൃംഖലയ്ക്ക് മേൽനോട്ടം വഹിക്കും. അവരുടെ കാഴ്ചപ്പാട്, ആഗോള സ്കൗട്ടിംഗ്, കോച്ചിംഗ് വികസനം എന്നിവയെ എല്ലാം ക്ലോപ്പ് നയിക്കും.

റെഡ് ബുള്ളിൻ്റെ കോർപ്പറേറ്റ് പ്രോജക്ടുകളുടെ സിഇഒ ഒലിവർ മിൻ്റ്‌സ്‌ലാഫ്, ക്ലോപ്പിൻ്റെ നിയമനത്തെ “റെഡ് ബുള്ളിൻ്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കം” എന്ന് വിശേഷിപ്പിച്ചു. ക്ലോപ്പ് ഇനി ഏത് ക്ലബിന്റെ പരിശീലകനാകും എന്ന് ഏവരും നോക്കിനിൽക്കെ ആണ് പരിശീലക റോളിൽ നിന്ന് മാറിയുള്ള ക്ലോപ്പിന്റെ നീക്കം.

Exit mobile version