Picsart 25 03 29 12 12 52 137

കെ.എൽ രാഹുൽ ഡൽഹി ക്യാപിറ്റൽസ് ടീമിനൊപ്പം ചേർന്നു

മാർച്ച് 24 ന് മകളുടെ ജനനത്തിനായി അവധി എടുത്ത കെ.എൽ രാഹുൽ ഡൽഹി ക്യാപിറ്റൽസ് ടീമിൽ ഔദ്യോഗികമായി ചേർന്നു. 2025 ലെ ഐപിഎൽ മെഗാ ലേലത്തിൽ ഡിസി ₹14 കോടിക്ക് വാങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻ, മാർച്ച് 30 ന് വിശാഖപട്ടണത്ത് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ടീമിനായി അരങ്ങേറ്റം കുറിക്കും.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മുൻ ക്യാപ്റ്റനായിരുന്ന രാഹുൽ, പുതിയൊരു തുടക്കമാണ് ഡി സിയിലൂടെ ലക്ഷ്യമിടുന്നത്. ഡിസിക്ക് ആയി രാഹുലിനെ മധ്യനിരയിൽ ആകും കളിക്കുക എന്നാണ് റിപ്പോർട്ട്.

Exit mobile version